LatestNewsNews in BriefWorld

സര്‍വ്വത്ര വ്യാജം; നൂറുകണക്കിന് അക്കൗണ്ടുകള്‍ നീക്കി ഫേസ്ബുക്ക്

By web desk

വ്യാജന്മാരെ തടയുന്നതിനായി നൂറ്കണക്കിന് അക്കൗണ്ടുകള്‍ നീക്കം ചെയ്ത് ഫേസ്ബുക്ക്. ഇന്തോനേഷ്യയില്‍ ഉള്‍പ്പെടെ ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും നൂറിലധികം വ്യാജ അക്കൗണ്ടുകള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നടപടി.

ഇത്തരം വ്യാജ അക്കൗണ്ടുകള്‍ രാജ്യതാല്‍പര്യത്തിന് വിരുദ്ധമായ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യുന്നുവെന്ന് കണ്ടെത്തിയിരുന്നു. രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശമായ പപ്പുവയില്‍ നിന്നാണ് ഇത്തരം പോസ്റ്റുകള്‍ അധികവും ശ്രദ്ധയില്‍പെട്ടത് .

ഇന്തോനേഷ്യ, യുഎഇ, ഈജിപ്ത്, നൈജീരിയ എന്നിവിടങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന നൂറുകണക്കിന് പേജുകളും ഗ്രൂപ്പുകളും അക്കൗണ്ടുകളും നീക്കം ചെയ്തതായി ഫേസ്ബുക്ക് അറിയിച്ചു. ഇത് മാധ്യമ സംഘടനകളെയും അഭിഭാഷക സംഘടനകളെയും പോലെ തോന്നിക്കുംവിധമുള്ള പേജുകളുടെ ഒരു ശൃംഖലയായിരുന്നുവെന്ന് ഫേസ്ബുക്കിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഡേവിഡ് അഗ്രനോവിച്ച് പറഞ്ഞു. ഈ രീതിയുള്ള അക്കൗണ്ടുകള്‍ ഏറെ നാളായി തന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും അഗ്രനോവിച്ച് മാധ്യമങ്ങളോട് പറഞ്ഞു.

അടുത്തിടെ പാപ്പുവയില്‍ വ്യാജ ട്വിറ്റര്‍, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു, ചില വ്യാജ അക്കൗണ്ടുകള്‍ സര്‍ക്കാര്‍ അനുകൂല ഉള്ളടക്കവും പോസ്റ്റുചെയ്തു. മിഡില്‍ ഈസ്റ്റിലെയും ആഫ്രിക്കയിലെയും  രണ്ട് നെറ്റ് വര്‍ക്കുകളുമായി ബന്ധപ്പെട്ട വ്യാജ അക്കൗണ്ടുകളും ഫേസ്ബുക്ക് നീക്കം ചെയ്തതായി അഗ്രനോവിച്ച് പറഞ്ഞു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close