News in Brief
മുസഫർപൂരിലെ മസ്തിഷ്ക ജ്വരബാധ; ആശങ്ക പ്രകടിപ്പിച്ച് കോടതി; പ്രതിരോധ നടപടികള്‍ വ്യക്തമാക്കി സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ ബീഹാര്‍, ഉത്തര്‍പ്രദേശ് സര്‍ക്കാരുകളോട് നിര്‍ദേശംഉത്തർപ്രദേശിൽ ഇനി മഹാസഖ്യമില്ല; അഖിലേഷ് യാദവിനെതിരെ രൂക്ഷ വിമർശനവുമായി മായാവതിയൂണിഫോമിന് പണമില്ലാത്തതിനാല്‍ നാലാം ക്ലാസ് വരെ പഠനം; ഷാങ്ഹായ് മേളയില്‍ റെഡ്കാര്‍പ്പറ്റ് സ്വീകരണവും സിനിമക്ക് പുരസ്കാരവും; ഇന്ദ്രന്‍സ് എന്ന അത്ഭുതനടന്‍തീർത്ഥാടന കേന്ദ്രമായ അമർനാഥിൽ ഭീകരാക്രമണ ഭീഷണി; സുരക്ഷ ശക്തമാക്കാന്‍ ആഭ്യന്തരമന്ത്രാലയംകേരള വര്‍മ്മ കോളേജില്‍ ശബരിമല അയ്യപ്പനെ അവഹേളിക്കുന്ന പോസ്റ്റര്‍ ഇറക്കിയതായി ആരോപണം: വ്യാപക പ്രതിഷേധം
CrimeKeralaLatest

കുഞ്ഞിനെ കൊലപ്പെടുത്തിയ കേസ്‌: കണ്ണോത്ത്‌ വിജയന്‌ ജീവപര്യന്തം കഠിനതടവ്‌

കാസര്‍കോട്ട്‌ മൂന്നാംക്ലാസ്‌ വിദ്യാര്‍ത്ഥിയായിരുന്ന ഫഹദ്‌ എന്ന കൊച്ചുകുട്ടിയെ കഴുത്തറുത്ത്‌ കൊലപ്പെടുത്തിയ കേസില്‍ പ്രതി കല്യോട്ട്‌ കണ്ണോത്ത്‌ വിജയകുമാറിന്‌ ജീവപര്യന്തം കഠിനതടവ്‌. ഒപ്പം അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. കാസര്‍കോട്‌ അഡീഷണല്‍ സെഷന്‍സ്‌ കോടതി ജഡ്‌ജി പി.എസ്‌ ശശികുമാറാണ്‌ ശിക്ഷാവിധി പ്രസ്‌താവിച്ചത്‌.

തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തല്‍, കൊലപാതകം എന്നിവയടങ്ങിയ ഐപിസി 341, 302 വകുപ്പുകളിലാണ്‌ ശിക്ഷാവിധി. പെരിയ കല്ല്യോട്ട്‌ ഗവണ്‍മെന്റ്‌ ഹയര്‍സെക്കന്ററി സ്‌കൂളിലെ മൂന്നാംക്ലാസ്‌ വിദ്യാര്‍ത്ഥിയായിരുന്നു ഫഹദ്‌. 2015 ജൂലൈ 9നാണ്‌ കേസിനാസ്‌പദമായ സംഭവം നടന്നത്‌. രാവിലെ 9.15ന്‌ മൂന്ന്‌ സഹപാഠികളോടൊപ്പം സ്‌കൂളിലേയ്‌ക്ക്‌ പോവുകയായിരുന്ന ഫഹദിനെ പിറകിലൂടെയെത്തി വിജയകുമാര്‍ വെട്ടുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ കുട്ടി കൊല്ലപ്പെട്ടു. സ്‌കൂളിന്‌ ഏകദേശം 800 മീറ്റര്‍ അകലെവച്ചായിരുന്നു സംഭവം. കേസില്‍ കണ്ണോത്ത്‌ വിജയന്‍ കുറ്റക്കാരനാണെന്ന്‌ കോടതി കണ്ടെത്തിയിരുന്നു.

ജീവപര്യന്തം കഠിനതടവിനും അമ്പതിനായിരം രൂപ പിഴശിക്ഷയ്‌ക്കും പുറമേ ഒരു മാസം വെറും തടവും കോടതി വിധിച്ചു. പിഴത്തുക കുട്ടിയുടെ പിതാവിന്‌ നല്‍കാനും ഉത്തരവായി. അഡീഷണല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ പി. രാഘവനാണ്‌ പ്രോസിക്യൂഷന്‌ വേണ്ടി ഹാജരായത്‌. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം എന്ന നിലയ്‌ക്ക്‌ ഈ കേസ്‌ പരിഗണിച്ച്‌ വധശിക്ഷ നല്‍കണം എന്ന്‌ വാദിച്ചുവെങ്കിലും കോടതി അത്‌ പരിഗണിച്ചില്ലെന്ന്‌ പി. രാഘവന്‍ വിധിപ്രസ്‌താവം കേട്ട ശേഷം പ്രതികരിച്ചു.

സംഭവം നടക്കുമ്പോള്‍ കാസര്‍കോട്ടെ ഹോസ്‌ദുര്‍ഗ്ഗ്‌ സിഐ ആയിരുന്ന യു. പ്രേമനാണ്‌ കേസ്‌ അന്വേഷിച്ചത്‌. പെരിയ കല്യോട്ട്‌ മുസ്ലിം പള്ളിക്ക്‌ സമീപത്തെ ഓട്ടോ ഡ്രൈവറായ അബ്ബാസ്‌ -ആയിഷ ദമ്പതികളുടെ മകനാണ്‌ ഫഹദ്‌.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close