KeralaLatestNewsNewsNews in Brief

ഭാര്‍ഗവി നിലയത്തിലെ നായിക യാത്രയായി: പ്രശസ്ത നടിയും സംവിധായികയുമായ വിജ‍യ നിർമല അന്തരിച്ചു

By Web Desk

പ്രശസ്ത നടിയും സംവിധായികയുമായ വിജ‍യ നിർമല (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ബുധനാഴ്ച രാത്രി ഹൈദരാബാദിലെ വസതിയിലായിരുന്നു അന്ത്യം. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നായ ഭാര്‍ഗവി നിലയത്തിലെ ഭാര്‍ഗവികുട്ടി എന്ന നായികാ കഥാപാത്രത്തെ അനശ്വരമാക്കിയ നടി.

റോസി, കല്യാണ രാത്രിയില്‍, പോസ്റ്റുമാനെ കാണാനില്ല, ഉദ്യോഗസ്ഥ, നിശാഗന്ധി, പൊന്നാപുരം കോട്ട, കവിത, ദുര്‍ഗ, കേളനും കളക്ടറും തുടങ്ങി 25 ഓളം മലയാള സിനിമകളിൽ അഭിനയിച്ചു .47 ചിത്രങ്ങൾ സംവിധാനം ചെയ്ത ഇവർ ഏറ്റവും കൂടുതൽ സിനിമ സംവിധാനം ചെയ്‌തെന്ന ഗിന്നസ് റെക്കോർഡിനും ഉടമയാണ്.

1957-ൽ ബാലനടിയായി പാണ്ടുരംഗ മാഹാത്മ്യം എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. പ്രേം നസീറിന്റെ നായികയായി ഭാർഗ്ഗവീനിലയം എന്ന ചിത്രത്തിൽ അഭിനയിച്ചു. തെലുഗു ചലച്ചിത്രവ്യവസായത്തിന് വിജയ നിർമ്മല നൽകിയ സേവനത്തിന് 2008-ൽ രഘുപതി വെങ്കയ്യ അവർഡ് നൽകി ആദരിച്ചിരുന്നു.

തെലുങ്ക് സൂപ്പര്‍താരവും ഭര്‍ത്താവുമായിരുന്ന കൃഷ്ണമൂര്‍ത്തിക്കൊപ്പം 50 സിനിമകളില്‍ അഭിനയിച്ചു. വിജയകൃഷ്ണ മൂവീസ് എന്ന നിര്‍മ്മാണ കമ്പനി രൂപീകരിച്ച് 15 സിനിമകളും നിര്‍മ്മിച്ചു. 2009 ല്‍ പുറത്തിറങ്ങിയ നേരമു ശിക്ഷയാണ് അവസാനമായി സംവിധാനം ചെയ്ത സിനിമ.

Like
Like Love Haha Wow Sad Angry
2
Tags
Show More

Related Articles

Close
Close