News in Brief
മുസഫർപൂരിലെ മസ്തിഷ്ക ജ്വരബാധ; ആശങ്ക പ്രകടിപ്പിച്ച് കോടതി; പ്രതിരോധ നടപടികള്‍ വ്യക്തമാക്കി സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ ബീഹാര്‍, ഉത്തര്‍പ്രദേശ് സര്‍ക്കാരുകളോട് നിര്‍ദേശംഉത്തർപ്രദേശിൽ ഇനി മഹാസഖ്യമില്ല; അഖിലേഷ് യാദവിനെതിരെ രൂക്ഷ വിമർശനവുമായി മായാവതിയൂണിഫോമിന് പണമില്ലാത്തതിനാല്‍ നാലാം ക്ലാസ് വരെ പഠനം; ഷാങ്ഹായ് മേളയില്‍ റെഡ്കാര്‍പ്പറ്റ് സ്വീകരണവും സിനിമക്ക് പുരസ്കാരവും; ഇന്ദ്രന്‍സ് എന്ന അത്ഭുതനടന്‍തീർത്ഥാടന കേന്ദ്രമായ അമർനാഥിൽ ഭീകരാക്രമണ ഭീഷണി; സുരക്ഷ ശക്തമാക്കാന്‍ ആഭ്യന്തരമന്ത്രാലയംകേരള വര്‍മ്മ കോളേജില്‍ ശബരിമല അയ്യപ്പനെ അവഹേളിക്കുന്ന പോസ്റ്റര്‍ ഇറക്കിയതായി ആരോപണം: വ്യാപക പ്രതിഷേധം
FootballLatestNewsNews in BriefSports

മെസ്സിയും റൊണാൾഡോയും യാത്ര പറയുമ്പോൾ

By എം.എസ് ലാല്‍

മെസ്സിക്ക് പിന്നാലേ ക്രിസ്റ്റ്യാനോയും പുറത്തേയ്ക്ക്.  ഇനി ഇരുവർക്കും ഒരു ലോകകപ്പില്ലെന്നത് തീർച്ചയാണ്. കസാൻ അരേണയിൽ ആയിരക്കണക്കിന് അർജന്റീനിയൻ ആരാധകർ വിങ്ങിപ്പൊട്ടിക്കരയുമ്പോൾ ലോകകിരീടമെന്ന കിട്ടാക്കനി സ്വപ്നം മാത്രമാക്കി മെസ്സി വിട പറഞ്ഞുവെങ്കിൽ സോച്ചിയിൽ ആ വേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയുടേതായിരുന്നു.

പരിക്കുകൾ വലച്ചഭൂതകാലത്തിൽ കഴിഞ്ഞ ലോകകപ്പിൽ പന്തുതട്ടാനാകാതെ പോയ കവാനിയെന്ന സൂപ്പർ താരം ഉറുഗ്യേയ്ക്ക് വേണ്ടി ഇരട്ട ഗോൾ നേടിയപ്പോൾ പോർച്ചുഗലിന്റെ കുന്തമുനയായ റൊണോയ്ക്ക് മറുപടിയുണ്ടായില്ല. പെപ്പെയുടെ ഏക ഗോൾ കൊണ്ട് ഉറുഗ്വേയെ തോൽപ്പിക്കാനാകുമായിരുന്നില്ല.

തളർന്ന ശരീരത്തെ വീൽ ചെയറും വാക്കിംഗ് സ്റ്റിക്കും പിന്നെ ചങ്കുറപ്പും കൊണ്ടും പ്രതിരോധിച്ച ഉറുഗ്യേ കോച്ച് ഓസ്കാർ ടബരേ സിന്റെ വീര്യം കളിക്കാർ കളത്തിൽ പ്രാവർത്തികമാക്കിയപ്പോൾ ക്രിസ്റ്റാനോ പരാജയപ്പെട്ട സൈന്യാധിപനായി.

ഫുട്ബോളിൽ ഡിഫെൻസ് എങ്ങിനെയാണ് ഒരു ആർട്ട് ആകുന്നതെന്ന് ജിമ്നെസ്സും ഗോഡിനും കാണിച്ചു തന്നപ്പോൾ ഇഞ്ചുറി ടൈം അവസ്സാനിക്കുമ്പോൾ പോർച്ചുഗൽ ക്വാർട്ടർ കാണാതെ പുറത്തേയ്ക്ക്.

റഷ്യയിലെ കസാൻ അരേണയും സോച്ചിയും ലോകഫുട്ബോളിലെ ഏറ്റവും തലപ്പൊക്കമുള്ള രണ്ട് ജീനിയസ്സുകളുടെ കണ്ണു നനയിപ്പിച്ച ഈ ഒരൊറ്റ ജൂൺ 30 നാണെന്നതാകും കാൽപ്പന്തിന്റെ കാവ്യനീതി.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close