CrimeKeralaLatestNewsNews in Brief

തിരുവനന്തപുരത്ത് മൂന്നംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി

By web desk

ഴക്കൂട്ടം കുളത്തൂരില്‍ മൂന്നംഗ കുടുംബത്തെ മരിച്ചനിലയില്‍ കണ്ടെത്തി. കുളത്തൂര്‍ ശ്രീനാരായണ ലൈബ്രറിക്ക് സമീപം വാടകയ്ക്കു താമസിക്കുകയായിരുന്ന കന്യാകുളങ്ങര സ്വദേശിയായ സുരേഷ് (35) ഭാര്യ സിന്ധു (30) മകന്‍ ഷാരോണ്‍ (9) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടത്. സിന്ധുവിന്റെയും മകന്റെയും മൃതദേഹം വീടിനുള്ളില്‍ തറയിലും സുരേഷിനെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു.

നേരത്തെ കന്യാകുളങ്ങരയില്‍ ഓട്ടോ ഡ്രൈവറായിരുന്ന സുരേഷ് മൂന്നു വര്‍ഷമായി ഗള്‍ഫിലായിരുന്നു. രണ്ടാഴ്ചക്കു മുന്‍പാണ് നാട്ടിലെത്തിയത്. ഭാര്യയേയും മകനേയും കഴുത്തുഞെരിച്ച് കൊന്ന ശേഷം സുരേഷ് ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് കഴക്കൂട്ടം പോലീസ് എത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close