EntertainmentKeralaVideos

താരങ്ങളുടെ കഥയുമായി കൊച്ചിയുടെ താരങ്ങള്‍ വരുന്നു

By Entertainment Desk

സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന സിനിമകള്‍ ലോകസിനിമയിലും ഇന്ത്യന്‍ സിനിമയിലും മലയാള സിനിമയിലും ധാരാളം ഉണ്ടായിട്ടുണ്ട്. എങ്ങനെയാണ് ഒരു സിനിമയുണ്ടാകുന്നത് എന്നറിയാനും അതുമായി ബന്ധപ്പെട്ട ജീവിത സന്ദര്‍ഭങ്ങള്‍ അനുഭവിക്കാനും ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷം പ്രേക്ഷകരും. അത്തരം ചലച്ചിത്രങ്ങളുടെ ശ്രേണിയില്‍ ചിത്രീകരണം ആരംഭിച്ച പുതിയ ചിത്രമാണ് കൊച്ചിയുടെ താരങ്ങള്‍.

സിനിമാ മോഹവുമായി കൊച്ചിയിൽ എത്തിച്ചേരുന്ന ഒരു പറ്റം ചെറുപ്പക്കാരുടെ സന്തോഷങ്ങളും സങ്കടങ്ങളും പ്രതിപാദിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്തും എറണാകുളത്തുമായി പുരോഗമിക്കുകയാണ്. മാപ്പിളപ്പറമ്പിൽ ഫിലിംസിന്റെ ബാനറിൽ എം.ജി. സജു നിര്‍മ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് എന്‍.എന്‍ ബൈജുവാണ്.

നെടുമുടി വേണു, ദേവൻ, സുനിൽ സുഗതൻ, സജു കൊടിയൻ, കോബ്ര രാജേഷ്, പട്ടത്താനം, ഗായത്രി വിജയ്, ജിഷ്ണു പിള്ളൈ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കുന്ന ഒരു മുഴുനീള സസ്‌പെൻസ് ത്രില്ലറാണ് കൊച്ചിയുടെ താരങ്ങൾ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. താരങ്ങൾക്ക് വളക്കൂറുള്ള മണ്ണാണ് കൊച്ചി. ഇവിടെ പിച്ചവെച്ച് വളർന്ന് പന്തലിച്ചവർ ഏറെ. മറ്റ് നഗരങ്ങളിൽ നിന്നെത്തി കൊച്ചിയുടെ ഊർജ്ജത്തിൽ പിടിച്ച് കയറിയവരും ഏറെയാണ്. ഒരു കാലത്ത് മലയാള സിനിമയുടെ ആസ്ഥാനമായിരുന്നു ചെന്നൈ. എന്നാൽ ഇന്ന് ആ സ്ഥിതി മാറി. കൊച്ചിയായി ഇപ്പോൾ മലയാള സിനിമയുടെ താവളം. ദിവസം കഴിയുംതോറും സിനിമാ മോഹവുമായി കൊച്ചിയിലേക്ക് വണ്ടി കയറുന്നവരുടെ എണ്ണം കൂടി വരികയാണ്.

ചലച്ചിത്രത്തിന്റെ വെള്ളി വെളിച്ചത്തിൽ തിളങ്ങിയവരും പൊലിഞ്ഞു പോയവരും ഏറെയാണ്. മണ്‍മറഞ്ഞുപോയ എല്ലാ ചലച്ചിത്ര പ്രതിഭകള്‍ക്കും സമര്‍പ്പിക്കുന്നതായിരിക്കും ഈ ചിത്രമെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. യതീഷ് ശിവൻ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത് ആർ ജയേഷ് ആണ്. ചിത്രത്തിലെ കൊച്ചിക്കാരി കൊച്ചുപെണ്ണേ എന്ന ഗാനം ആലപിച്ചിരിക്കുന്നത് എം. ജി. ശ്രീകുമാറാണ്.


.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close