BREAKING NEWSGulfKeralaLatestLocalNationalNewsNews in BriefWorld

വിദേശകാര്യ വകുപ്പിനെ ലോകം ഉറ്റുനോക്കുന്നു

By Web desk

ഇന്ത്യ കണ്ട ഏറ്റവും നല്ല വിദേശകാര്യ മന്ത്രിയായിരുന്നു സുഷമാസ്വരാജ്.അന്ന് ഓരോരോ രാജ്യത്തുണ്ടാകുന്ന പ്രശ്നങ്ങളിൽ നിന്നാണ് സുഷമാ സ്വരാജ് ഇന്ത്യാക്കാർക്ക് വേണ്ടി ഇടപെടൽ നടത്തി ആശ്വാസം കണ്ടെത്തിയത്.സുഷമാസ്വരാജിന്റെ കീഴിൽ പ്രവർത്തിച്ച അനുഭവ പരിചയവുമായാണ് ഡോ.എസ്.ജയശങ്കർ രണ്ടാം മോഡി മന്ത്രിസഭയിൽ വിദേശ കാര്യ വകുപ്പ് മന്ത്രിയായത്.

ഇന്ന് ലോകത്തിന്റെ എല്ലാ ഭാഗത്തും ഒരേ സമയമാണ് കോവിഡ് പടർന്നു പിടിച്ച് പ്രശ്നസങ്കീർണമായത്.ഒരേ സമയം എല്ലാ രാജ്യങ്ങളിൽ നിന്നും ഇന്ത്യാക്കാരെ കൊണ്ടുവരാൻ കഴിയില്ല.എന്നിട്ടും പ്രതിപക്ഷം സുഷമാസ്വരാജിനെ പുകഴ്ത്തി കൊണ്ട് ഡോ.എസ്.ജയശങ്കറിനെ ഇകഴ്ത്തിയപ്പോഴും ആത്മസംയമനത്തോടെ കാര്യങ്ങളെ കരക്കടുപ്പിച്ചുകൊണ്ടിരിക്കുകയാണ് വിദേശ കാര്യ വകുപ്പ് മന്ത്രി.കൂട്ടത്തോടെ നാട്ടിലെത്തുന്ന പ്രവാസികൾക്കും രാജ്യത്തിനും അപകടം വരാത്ത രീതിയിൽ സജ്ജീകരണങ്ങൾ ഒരുക്കുന്നതിനുള്ള ശ്രമത്തിലാണ് വിദേശകാര്യ വകുപ്പ്.അതിനു വേണ്ടതെല്ലാം കൃത്യതയോടെ ചെയ്തതിനു ശേഷം ഓരോ രാജ്യത്തും നിന്നുമാണ് പ്രവാസികളെ നാട്ടിലെത്തിക്കാൻ ആരംഭിച്ചിരിക്കുന്നത്.ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ ചടുലവും കൃത്യതയും വ്യക്തതയും ഒത്തു ചേർന്ന ആസൂത്രണ മികവിനെ ലോക രാജ്യങ്ങൾ അസൂയയോടെയാണ് നോക്കി കാണുന്നത്.വിദേശകാര്യ വകുപ്പിന്റെ ഏകോപനത്തിന് ചുക്കാൻ പിടിക്കുന്നത് സഹമന്ത്രിയും മലയാളിയുമായ വി.മുരളീധരനും കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുമാണ്.

Like
Like Love Haha Wow Sad Angry
20
Show More

Related Articles

Close
Close