GulfKeralaNational

നെടുമ്പാശ്ശേരിയില്‍ 11 കോടിയുടെ വിദേശ കറന്‍സി പിടികൂടി: രാജ്യത്തെ ഏറ്റവും വലിയ വിദേശ കറന്‍സി കടത്ത്‌

നെടുമ്പാശ്ശേരി വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിച്ച 11 കോടി രൂപയുടെ വിദേശ കറന്‍സി പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട്‌ അഫ്‌ഗാനിസ്ഥാന്‍ പൗരന്‍ യൂസഫ്‌ മുഹമ്മദ്‌ സിദ്ദിഖ്‌ (33) എന്നയാളെ കസ്റ്റഡിയിലെടുത്തു. ഡല്‍ഹിയില്‍ നിന്ന്‌ ദുബായിലേക്ക്‌ കടത്താന്‍ ശ്രമിച്ച കറന്‍സികളാണ്‌ കണ്ടെത്തിയത്‌.

ഇന്നു രാവിലെയാണ്‌ സംഭവം. ഇന്നലെ യാത്ര പുറപ്പെടാനിരുന്ന ഡല്‍ഹി-കൊച്ചി-ദുബായ്‌ വിമാനത്തിലാണ്‌ വിദേശ കറന്‍സിയുമായി യൂസഫ്‌ മുഹമ്മദ്‌ എത്തിയത്‌. ഈ വിമാനത്തില്‍ സാങ്കേതിക തകരാറുകള്‍ ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്ന്‌ യാത്ര മുടങ്ങിയതാണ്‌ വിദേശ കറന്‍സി പിടിച്ചെടുക്കാന്‍ ഇടയാക്കിയത്‌. സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതുവരെ യാത്രക്കാരെ വിവിധ ഹോട്ടലുകളിലാണ്‌ താമസിപ്പിച്ചത്‌. ഇന്നു പുലര്‍ച്ചെ യാത്രയാരംഭിക്കുന്ന എമിറേറ്റ്‌സ്‌ വിമാനത്തില്‍ യാത്രക്കാരെ കയറ്റിവിടുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ്‌ വിദേശ കറന്‍സികള്‍ പിടിച്ചെടുത്തത്‌.

പിടിച്ചെടുത്തവയില്‍ സൗദി റിയാലും യുഎസ്‌ ഡോളറുമാണുള്ളത്‌. കസ്‌റ്റംസ്‌ കമ്മീഷണറും സിയാലും സംയുക്തമായാണ്‌ പരിശോധന നടത്തിയത്‌. ഇതാദ്യമായാണ്‌ രാജ്യത്ത്‌ ഇത്രയും വലിയ തോതില്‍ വിദേശ കറന്‍സി കടത്ത്‌ പിടികൂടുന്നത്‌.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close