LatestNationalNewsNews in Brief

റെയില്‍വേ പാളത്തിലിരുന്ന നാല് വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്

By web desk

റെയില്‍വെ ട്രാക്കില്‍ ഇരിക്കുകയായിരുന്ന എഞ്ചിനിയിറിംഗ് നാല് വിദ്യാര്‍ത്ഥികള്‍ ട്രയിന്‍ തട്ടി മരിച്ചു. കോയമ്പത്തൂരില്‍ സുലൂര്‍ റാവുത്തല്‍ റെയില്‍വേ മേല്‍പ്പാലത്തിനടുത്താണ് കഴിഞ്ഞദിവസം അപകടമുണ്ടായത്. വിദ്യാര്‍ത്ഥികള്‍ മദ്യപിക്കാനായി ട്രാക്കില്‍ വന്നിരുന്നതാകാമെന്നാണ് പൊലീസിന്റെ സംശയം. ട്രാക്കിന് സമീപത്തുനിന്ന് മദ്യക്കുപ്പികളും പ്ലാസ്റ്റിക് കപ്പുകളും കിട്ടിയതായി അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ചെന്നൈ-ആലപ്പുഴ എക്സ്പ്രസ് ട്രെയിനാണ് വിദ്യാര്‍ത്ഥികളെ ഇടിച്ചുതെറിപ്പിച്ചത്. അപകടം നടന്നതറിഞ്ഞ് സമീപവാസികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. ബോതന്നൂര്‍ റെയില്‍വേ പൊലീസ് സംഭവസ്ഥലത്തെത്തുകയും നാല് പേരുടെ മൃതദേഹം പരിശോധിച്ച് പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോവുകയും ചെയ്തു. ഒരാളെ ഗുരുതരപരിക്കുകളോടെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാജ (22), രാജശേഖര്‍ (20), എം ഗൗതം(23), കറുപ്പസ്വാമി(24) എന്നിവരാണ് മരിച്ചത്. നാല് പേരും കോയമ്പത്തൂരിലെ സ്വകാര്യ എഞ്ചിനിയിറിംഗ് കോളേജ് വിദ്യാര്‍ത്ഥികളാണ്. കൊടൈക്കനാല്‍, തേനി, വിരുതുനഗര്‍ ജില്ലകളിലുള്ളവരാണ് ഇവര്‍. എഞ്ചിനിയറിംഗ് അവസാനവര്‍ഷ വിദ്യാര്‍ത്ഥി 22 കാരനായ എം വിഗ്‌നേഷാണ് ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടത്. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close