CrimeLatestNationalNewsNews in Brief

ഗൗരി ലങ്കേഷ് വധം; ഒരു പ്രതികൂടി അറസ്റ്റില്‍

By web desk

മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ ഒരുപ്രതികൂടി അറസ്റ്റില്‍. മുരളി എന്നറിയപ്പെട്ടുന്ന ഋഷികേഷ് ദേവ്ദികറെ(44)യാണ് വ്യാഴാഴ്ച പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ജാര്‍ഖണ്ഡിലെ ധനബാദില്‍നിന്നാണ് ഇയാളെ പിടികൂടിയത്.

കൊലപാതകത്തിനായുള്ള ഗൂഢാലോചന നടത്തിയവരില്‍ ഒരാള്‍ മുരളിയാണെന്നാണ് കണ്ടെത്തല്‍. കൊലയാളികള്‍ക്ക് പരിശീലനവും തോക്കുകളും ഉള്‍പ്പെടെ നല്‍കിയത് ഇയാളാണെന്നും വിവരമുണ്ട്.

മഹാരാഷ്ട്ര ഔറംഗബാദ് സ്വദേശിയയ ഇയാളുടെ വീട്ടിലും പോലീസ് തെരച്ചില്‍ നടത്തി. ഗൂഢാലോചന നടത്തിയതില്‍ പ്രധാനിയും കൊലപാതകികളെ ബെംഗളൂരുവില്‍ എത്തിക്കുന്നതിന് നതൃത്വം നല്‍കിയതും ഇയാളാണ്. ഋഷികേശിനെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.

കേസില്‍ 18 പേരെയാണ് അന്വേഷണ സംഘം ഇതുവരെ പ്രതിചേര്‍ത്തിട്ടുള്ളത്. 2017 സെപ്റ്റംബര്‍ അഞ്ചിനാണ് ഗൗരി ലങ്കേഷ് ബെംഗളൂരുവിലെ രാജരാജേശ്വരി നഗറിലെ വീട്ടില്‍വെച്ച് കൊല്ലപ്പെടുന്നത്. സംഘ്പരിവാറിന്റെ നിശിത വിമര്‍ശകയായിരുന്നു ഗൗരി ലങ്കേഷ്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close