BusinessKeralaNewsNews in Brief

സ്വര്‍ണ്ണവില കുറഞ്ഞു

By web desk

സ്വര്‍ണ്ണ വിലയില്‍ നേരിയ കുറവുണ്ടായി. പവന് 80 രൂപയാണ് കുറഞ്ഞത്. ശനിയാഴ്ച പവന് 200 രൂപയുടെ വര്‍ധനവുണ്ടായതിന് ശേഷമാണ് വിലയില്‍ ഇന്ന് വീണ്ടും ഇടിവുണ്ടായത്.

28,320 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ താഴ്ന്ന് 3,540 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഈ വര്‍ഷം സെപ്റ്റംബര്‍ നാലിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,640 രൂപയും പവന് 29,120 രൂപയുമായിരുന്നു നിരക്ക്.

ആഗോളവിപണിയില്‍ ഒരു ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,460.30 ഡോളര്‍ എന്ന ഉയര്‍ന്ന നിരക്കിലാണ് ഇപ്പോഴും സ്വര്‍ണ്ണം.
.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close