BusinessKeralaLatestNewsNews in Brief

സര്‍വകാല റെക്കോര്‍ഡിന് ശേഷം സ്വര്‍ണവിലയില്‍ നേരീയ കുറവ്

By web desk

ര്‍വകാല റെക്കോര്‍ഡ് സൃഷ്ടിച്ച ശേഷം സ്വര്‍ണവിലയില്‍ നേരിയ കുറവ്. പവന് 200 രൂപയുടെയും ഗ്രാമിന് 25 രൂപയുടെയും കുറവ് രേഖപ്പെടുത്തി. ഇന്ന് 31,800 രൂപയ്ക്കാണു വ്യാപാരം പുരോഗമിക്കുന്നത്.

തുടര്‍ച്ചയായി നാല് ദിവസം വില കൂടിയ ശേഷമാണ് അഞ്ചാം ദിവസം നിരക്ക് കുറഞ്ഞത്. ഔണ്‍സിന് 1,650.15 ഡോളറാണ് വില. ഒരു ഗ്രാമിന് 53.05 ഡോളറും കിലോക്ക് 53,053.55 ഡോളറുമാണ് നിരക്ക്‌. തിങ്കളാഴ്ച രണ്ടു തവണയായി വില വര്‍ധിച്ച് എക്കാലത്തെയും ഉയര്‍ന്നവിലയായ പവന് 32,000 രൂപയിലെത്തി. ഗ്രാമിന് 4000 രൂപയായിരുന്നു ഇന്നലെ.

കൊറോണ വൈറസ് ബാധ ആഗോള സമ്പദ് ഘടനയെ പ്രതികൂലമായി ബാധിക്കുമെന്നുള്ള ആശങ്കയാണ് സ്വര്‍ണ വില കുതിച്ചുയരാന്‍ കാരണമായി ചൂണ്ടിക്കാട്ടിയത്. ഇതിന് പുറമേ ഡോളറിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞതും സ്വര്‍ണ വില വര്‍ധനവിന് കാരണമായി. രാജ്യാന്തര വിപണിയിലെ വില വര്‍ധനയാണ് ഇന്ത്യയിലും പ്രതിഫലിച്ചത്. കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില പവന് 30,400 രൂപയായിരുന്നു. ഡിസംബറില്‍ പവന് 29,080 രൂപയായിരുന്നു ഏറ്റവും കൂടിയ വില.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close