LatestNationalNewsNews in BriefWorld

ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണവില;ഒരു പവന് 25,800 രൂപ

By Web Desk

രിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണവില. ഇന്ന് പവന് 280 രൂപ കൂടി. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 25,800 രൂപയായി. സ്വര്‍ണം ഗ്രാമിന് 3,225 രൂപയും.ഇന്നലെ ഗ്രാമിന് 3,190 രൂപയും പവന് 25,520 രൂപയുമായിരുന്നു സ്വര്‍ണനിരക്ക്.അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,420.11 ഡോളറാണ് ഇന്നത്തെ നിരക്ക്.

ആഗോള വിപണിയില്‍ 10 ഡോളറിന്റെ വര്‍ധനവാണ് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്.അന്താരാഷ്ട്ര വിപണിയിലെ വില വര്‍ധനവാണ് ആഭ്യന്തര വിപണിയില്‍ വില ഉയരാന്‍ കാരണം. അമേരിക്കയിലെ സാമ്പത്തിക- നികുതി തര്‍ക്കങ്ങളും ഓഹരി വിപണിയിലെ അസ്ഥിരതയുമാണ് ആഗോള വിപണിയില്‍ സ്വര്‍ണവില ഉയരാന്‍ കാരണം.ജൂണ്‍ 25 ന് പവന് 25,680 രൂപ രേഖപ്പെടുത്തിയതായിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന വില. ഗ്രാമിന് 3,210 രൂപയായിരുന്നു അന്നത്തെ സ്വര്‍ണനിരക്ക്.

 

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close