KeralaNewsNews in Brief

പീഡനക്കേസ് പ്രതി ബിഷപ്പ് ഫ്രാങ്കോ കോഴി: പോലീസിന്‍റെ തൊപ്പിക്കുമേല്‍ കേറിയിരുന്ന് കോഴിയുടെ സുവിശേഷം; അവാര്‍ഡ് നേടിയ കാര്‍ട്ടൂണ്‍ പിന്‍വലിച്ച് സര്‍ക്കാര്‍

By Web Desk

തവിശ്വാസത്തെ അവഹേളിച്ചുവെന്ന പരാതിയെ തുടര്‍ന്ന് കേരള ലളിത കലാ അക്കാദമിയുടെ കാര്‍ട്ടൂണ്‍ അവാര്‍ഡ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.കന്യാസ്ത്രീയെ തുടര്‍ച്ചയായി ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലെ പ്രതിയായ ബിഷപ്പ് ഫ്രാങ്കോമുളയ്ക്കലിനെ കോഴിയായി ചിത്രീകരിച്ച കാര്‍ട്ടൂണിന് നല്‍കിയ അവാര്‍ഡാണ് പിന്‍വലിച്ചത്.

ക്രൈസ്തവ പിതാക്കന്മാരുടെ ആചാരചിഹ്നങ്ങളുമായി പോലീസിന്‍റെ തൊപ്പിയില്‍ കയറി അങ്കവാലും വിടര്‍ത്തി നില്‍ക്കുന്ന ഫ്രാങ്കോക്കോഴിയുടെ കാര്‍ട്ടൂണിന് കാര്‍ട്ടൂണിസ്റ്റ് നല്‍കിയ ശീര്‍ഷകം വിശ്വാസം രക്ഷതി എന്നായിരുന്നു.

കാര്‍ട്ടൂണിനെതിരെ കെ.സി.ബി.സി പരാതി നല്‍കിയ പശ്ചാത്തലത്തിലാണ് നടപടി. വിവാദമായ സാഹചര്യത്തില്‍ അവാര്‍ഡ് പുനഃപരിശോധിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കാന്‍ ലളിതകലാ അക്കാദമി തീരുമാനിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു കേരള ലളിതകലാ അക്കാദമി കാര്‍ട്ടൂണ്‍ അവാര്‍ഡ് പ്രഖ്യാപിച്ചത്.

അവാര്‍ഡ് നിര്‍ണ്ണയം വിവാദമായ പശ്ചാത്തലത്തില്‍ ഇക്കാര്യം പുനഃപരിശോധിക്കാന്‍ ലളിതകലാ അക്കദമി തീരുമാനിച്ചു. ഇതിനായി വിദഗ്ധസമിതിയെ നിയോഗിക്കും. അതേസമയം ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേല്‍ മതം കൈ കടത്തുന്നതിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നുവെന്ന ആരോപണം അടുത്ത ദിവസങ്ങളില്‍ ഉയരാന്‍ സാധ്യതയുണ്ട്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close