BusinessLatestNationalNewsNews in Brief

രാജ്യത്ത് ജി എസ് ടി വരുമാനത്തിൽ വർധനവ്

By Web desk

രാജ്യത്ത് ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനത്തില്‍ വന്‍ വര്‍ധന. 1,03,492 കോടിയാണ് നവംബറിലെ ജിഎസ്ടി വരുമാനം. 2017 ജൂലൈയില്‍ ജിഎസ്ടി നടപ്പാക്കിയതിനു ശേഷമുളള മൂന്നാമത്തെ ഏറ്റവും ഉയര്‍ന്ന വരുമാനമാണിത്.

കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ഉത്തേജന പാക്കേജുകളുടെ ഫലമായാണ് ജിഎസ്ടി ഉയര്‍ന്നതെന്നാണ് വിലയിരുത്തല്‍. 2019 ഏപ്രില്‍, മാര്‍ച്ച് മാസങ്ങളില്‍ മാത്രമാണ് ഇതിലും ഉയര്‍ന്ന വരുമാനം നേടാന്‍ കഴിഞ്ഞിട്ടുള്ളത്. രണ്ടു മാസത്തെ ഇടിവിന് ശേഷമുള്ള ഉയര്‍ന്ന വരുമാനമാണ് രേഖപ്പെടുത്തിയത്.

ജിഎസ്ടി നടപ്പാക്കിയ ശേഷം എട്ടു തവണ ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി കടന്നിട്ടുണ്ട്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close