NationalNewsNews in BriefWorld

ഹാഫിസ് സയ്യിദിന്റെ അറസ്റ്റ് ; പണ്ടും ഇതുപോലെ പലതും സംഭവിച്ചു: പാകിസ്താനെതിരെ സംശയം പ്രകടിപ്പിച്ച് അമേരിക്ക

By International Desk

മുംബൈ ഭീകരാക്രമണത്തിന്റെയും 2001ലെ ഇന്ത്യൻ പാര്‍ലമെന്റ് ആക്രമണത്തിന്റെയും മുഖ്യ സൂത്രധാരനും ജമാഅത്ത് ഉദ്ദവ തലവനുമായ ഹാഫിസ് സയ്യിദിന്റെ അറസ്റ്റില്‍ പാകിസ്താനെതിരെ സംശയം പ്രകടിപ്പിച്ച് അമേരിക്ക. “പണ്ടും ഇതുപോലെ പലതും സംഭവിച്ചിട്ടുണ്ട് അത് നാം കണ്ടിട്ടുള്ളതുമാണ് സുസ്ഥിരവും സുദൃഢവുമായ ഒരു കാല്‍വെപ്പാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും” പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ യുഎസ് സന്ദര്‍ശനത്തിനു മുന്നോടിയായി യുഎസ് വക്താക്കൾ പറഞ്ഞിരുന്നു.

കഴിഞ്ഞ ബുധനാഴ്ചയാണ് ലാഹോറിൽ നിന്ന് ഹാഫിസ് സയ്യിദ് അറസ്റ്റിലാവുന്നത്. പാര്‍ലമെന്റാക്രമണത്തിനു ശേഷമുള്ള ഇയാളുടെ ഏഴാമത്തെ അറസ്റ്റായിരുന്നു ഇത്.”ഈ വിഷയത്തിലെ ഭൂതകാല ചരിത്രത്തെ കുറിച്ച് ഞങ്ങള്‍ക്ക് കൃത്യമായ ധാരണയുണ്ട്. ഞങ്ങള്‍ക്ക് യാതൊരു മിഥ്യാബോധവുമില്ല.

പാകിസ്താന്‍ മിലിട്ടറി ഇന്റലിജന്‍സ് സര്‍വ്വീസ് ഇവര്‍ക്ക് നല്‍കുന്ന പിന്തുണയെ കുറിച്ച് ഞങ്ങള്‍ക്ക് നന്നായറിയാം അതുകൊണ്ട് തന്നെ ശക്തമായ നടപടിയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്,” തീവ്രവാദത്തിനെതിരേ പാകിസ്താന്‍ എടുത്ത നടപടിയെ കുറിച്ചുള്ള ചോദ്യത്തിനു മറുപടി പറയുകയായിരുന്നു യുഎസ് അധികൃതര്‍.ഇതിനു മുമ്പ് നിരവധി തവണ സയ്യിദിനെ അറസ്റ്റ് ചെയ്യുകയും വിട്ടയക്കുകയും ചെയ്തതു കൊണ്ട് തന്നെ കുറച്ച് കൂടി പ്രായോഗികമായ രീതിയില്‍ വേണം വിഷയം കൈകാര്യം ചെയ്യാന്‍.

കുറ്റക്കാര്‍ക്കെതിരേ സുസ്ഥിരമായ നടപടിയാണ് പാകിസ്താന്‍ കൈക്കൊള്ളേണ്ടതെന്നും യുഎസ് അധികൃതര്‍ വ്യക്തമാക്കി.പാകിസ്താനിലെ കൗണ്ടര്‍ ടെററിസം വിഭാഗമാണ് ഹാഫീസിനെതിരെ ഈ കുറ്റങ്ങള്‍ ചുമത്തിയിരിക്കുന്നത്. 2017ല്‍ ഹാഫിസ് സയ്യിദിനെയും നാലു കൂട്ടാളികളെയും അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പതിനൊന്നുമാസത്തിനു ശേഷം ഇവരെ വെറുതെ വിടുകയായിരുന്നു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close