LatestNationalNewsNews in Brief

ഹരിയാന തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് പ്രധാനമന്ത്രി നേരിട്ടെത്തുന്നു

By web desk

രിയാന നിയമസഭാ തെരഞ്ഞടുപ്പിന് രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെ ബിജെപിയിലെ മുന്‍നിര നേതാക്കള്‍ നേരിട്ട് പ്രചാരണത്തിന് ഇറങ്ങുന്നു. ബിജെപിയുടെ സ്റ്റാര്‍ ക്യാംപെയിനറായ പ്രധാനമന്ത്രി , ഹരിയാനയിലെ നാലിടങ്ങളില്‍ ജനങ്ങളെ അഭിസംബോധന ചെയ്യും.

ഒക്ടോബര്‍ 14ന് ഫരീദാബാദിലായിരിക്കും ആദ്യത്തെ റാലി . ഒക്ടോബര് 15 ന് ദാദ്രി , താനേസര്‍ , ഹിസാര്‍ എന്നിവടങ്ങളിലാണ് രണ്ടാം ദിവസത്തത്തെ റാലിയെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ , ബിജെപി നേതാവ് ജെപി നദ്ദ, ഉത്തര്‍ പ്രദേശ് മുഖമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും ജനങ്ങളെ അഭിസംബോധന ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

ഒക്ടോബര്‍ 9 ന് കൈത്താല്‍ , ഹിസാര്‍ , ഭിവാനി , രഹോട്ടല്‍ എന്നീ ജില്ലകളിലും , ഒക്ടോബര് 14ന് ഫാറ്റീഹബാദ്, പഞ്ച്കുള , കര്‍നാല്‍, ഗുര്‍ഗാണ് എന്നിവടങ്ങളിലെ റാലികളില്‍ അഭിസംബോധന ചെയ്യും . ഒക്ടോബര്‍ 11ന് സിര്‍സയിലും ഗുര്‍ഗാനിലും നടക്കുന്ന നാല് റാലികളില്‍ നദ്ദ അഭിസംബോധന ചെയ്യും. , അതേ ദിവസം തന്നെ ആദിത്യനാഥ് സംസ്ഥാന തെരഞ്ഞെടുപ്പ്‌ യോഗത്തില്‍ പ്രസംഗിക്കും .

ഔട്ട്‌ഗോയിംഗ് നിയമസഭയില്‍ 48 അംഗങ്ങളാണ് ബിജെപിയ്ക്ക് ഉള്ളത്. 90 അംഗങ്ങളുള്ള സഭയില്‍ 75ലധികം സീറ്റുകളാണ് ബിജെപി ലക്ഷ്യമിടുന്നത്. ഒക്ടോബര്‍ 21നാണ് ഹരിയാനയില്‍ തെരഞ്ഞെടുപ്പ്‌, 24ന് വോട്ടെണ്ണലും.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close