LatestNationalNewsNews in Brief

തെരഞ്ഞെടുപ്പ് പ്രഖ്യാപനം; കോൺഗ്രസിൽ നിന്ന് കൂറുമാറിയത് ഇരുപതിലേറെ മുതിർന്ന നേതാക്കൾ

By Web Desk

രിയാനയിൽ കോൺഗ്രസിൽ നിന്നുള്ള കൂറുമാറ്റം കൂടുന്നു. ഇരുപതിലേറെ മുതിർന്ന നേതാക്കളാണു തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം പാർട്ടിവിട്ടത്.

മുതിർന്ന നേതാവും മുൻമന്ത്രിയുമായ സമ്പത്ത് സിങ്ങും അനുയായികളും കഴിഞ്ഞദിവസം പാർട്ടി വിട്ടു. മുൻ പി.സി.സി. അധ്യക്ഷൻ അശോക് തൻവറിനു പിന്നാലെയാണിത്. ഹിസാറിലെ നാൾവയിൽ സീറ്റ് നിഷേധിച്ചതാണ് സമ്പത്ത് സിങ്ങിന്റെ പ്രകോപനത്തിന് കാരണം.

എസ്.സി. ചൗധരി (ഫരീദാബാദ്), രാമസ്വരൂപ് രാമ (രതിയ), സുഭാഷ് ചൗധരി(ജഗാധരി), രഞ്ജിത്ത് ചൗത്താല (രനിയ), മഞ്ജി റാം ഗുപ്ത (ജിന്ദ്), നിർമൽ സിങ് (അംബാല), സത്പാൽ സംഗ്വാൻ (ദാദ്രി) തുടങ്ങിയവർ പാർട്ടി വിട്ടവരിൽ ഉൾപ്പെടുന്നു.

വിമതർ പാർട്ടിവിടുന്നത് വിജയസാധ്യതയെ ബാധിക്കില്ലെന്നാണ് കോൺഗ്രസിന്റെ പ്രതികരണം. തെരഞ്ഞെടുപ്പിനുമുമ്പ് ഇത്തരം പാർട്ടിമാറ്റം സാധാരണമാണെന്ന് കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഭൂപേന്ദ്ര സിങ് ഹുഡ്ഢ പറഞ്ഞു.

ബി.ജെ.പി.യിൽ നിന്നും ഐ.എൻ.എൽ.ഡി.യിൽ നിന്നുമെല്ലാം ഇതുപോലെ ആൾക്കാർ കൊഴിഞ്ഞുപോകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളിലെ ഐക്യമില്ലായ്മയും സഖ്യമില്ലായ്മയും വീണ്ടും അധികാരത്തിൽ കയറാൻ വഴിയൊരുക്കുമെന്നാണ് ബി.ജെ.പി. നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.

ബി.ജെ.പി. 90-ൽ 85 സീറ്റും നേടി അധികാരത്തിലെത്തുമെന്നാണ് പ്രമുഖ ദളിത് നേതാവ് രത്തൻ ലാൽ കട്ടാരിയയുടെ അവകാശവാദം. 19 ശതമാനത്തോളം ദളിത് വോട്ടർമാരുള്ള ഹരിയാനയിൽ അവരെ ആകർഷിക്കുന്ന ബി.ജെ.പി.യിലെ പ്രധാനമുഖമാണ് കട്ടാരിയ.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close