CrimeLatestNationalNewsNews in Brief

ഹരിയാന കോണ്‍ഗ്രസ് വക്താവിനെ വെടിവെച്ചുകൊന്നു: അക്രമികള്‍ മുഖംമൂടി സംഘം

By Web Desk

രിയാനയിലെ കോണ്‍ഗ്രസ് വക്താവ് വികാസ് ചൗധരിയെ അജ്ഞാതര്‍ വെടിവെച്ചു കൊന്നു. ഫരീദാബാദില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഒരു ജിമ്മില്‍ നിന്ന് പുറത്തിറങ്ങി കാറിലേയ്ക്ക് കയറുന്നതിനിടയിലാണ് വെടിവെപ്പുണ്ടായത്.

മുഖംമൂടി ധരിച്ചെത്തിയ അക്രമികള്‍ വികാസ് ചൗധരിക്കുനേരെ പത്തോളം തവണ വെടിവെച്ചു. ആക്രമണ ദൃശ്യങ്ങള്‍ നിരീക്ഷണ ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്.
ഗുരുതരമായി പരിക്കേറ്റ വികാസ് ചൗധരിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മുമ്പ് ഇന്ത്യന്‍ നാഷണല്‍ ലോക്ദളിലായിരുന്ന വികാസ് ചൗധരി 2015ല്‍ ആണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഹരിയാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് തന്‍വാറിന്റെ ഉറ്റ അനുയായിയാണ് കൊല്ലപ്പെട്ട വികാസ് ചൗധരി.

Like
Like Love Haha Wow Sad Angry
1
Tags
Show More

Related Articles

Close
Close