KeralaLatestNewsNews in Brief

ലീവ് ചോദിച്ചതിന് അധ്യാപികയ്ക്ക് തെറിവിളി; പ്രധാനാധ്യാപകന്‍ അറസ്റ്റില്‍

By web desk

വധി ചോദിച്ച സ്‌കൂള്‍ അധ്യാപികയെ തെറി വിളിച്ച് അധിക്ഷേപിച്ച സ്‌കൂള്‍ ഹെഡ്മാസ്റ്ററെ പൊലീസ് അറസ്റ്റു ചെയ്തു. ഒറ്റപ്പാലം പിലാത്തറ എസ്.ഡി.വി.എം എല്‍പി സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ ഉദുമാന്‍കുട്ടിയെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ സ്ത്രീകളെ അപമാനിച്ചതിന് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.

ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉച്ചയ്ക്ക് ശേഷം ലീവ് അനുവദിക്കണമെന്ന ആവശ്യവുമായി രാവിലെ 9.30ന് ഓഫീസിലെത്തിയ അധ്യാപികയെ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ ഇയാള്‍ അസഭ്യം പറഞ്ഞെന്നാണ് പരാതി ഹെഡ്മാസ്റ്ററുടെ തെറി വിളി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ സംഭവത്തില്‍ പ്രതിഷേധം ശക്തമായി.

സംഭവത്തില്‍ അധ്യാപിക തെറിവിളിയുടെ ക്ലിപ്പ് സഹിതം പൊലീസില്‍ പരാതി നല്‍കിയതോടെയാണ് ഹെഡ് മാസ്റ്ററെ അറസ്റ്റ് ചെയ്തത്. സ്ത്രീയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റങ്ങള്‍ പ്രകാരമാണ് പൊലീസ് നടപടി. വിദ്യാഭ്യാസ വകുപ്പിനും ജില്ലാ കളക്ടര്‍ക്കും അധ്യാപിക പരാതി നല്‍കിയിട്ടുണ്ട്.

ഇതേ ഹെഡ്മാസ്റ്റര്‍ക്കെതിരെ മുന്‍പും അധ്യാപകര്‍ സമാനമായ പരാതി നല്‍കിയിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്ത ഒറ്റപ്പാലം പോലീസ് ഉദുമാന്‍ കുട്ടിയെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കി.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close