EnviromentKeralaLatestNewsNews in Brief

കാലവർഷക്കെടുതിയില്‍ മരണം 22 ആയി: 315 ദുരിതാശ്വാസ ക്യാമ്പുകളിലായി 22,165 പേർ

By Web Desk

സംസ്ഥാനത്ത് കാലവർഷക്കെടുതിയില്‍ മരണം 22 ആയി. 315 ദുരിതാശ്വാസ ക്യാമ്പുകളിലായി 22,165 പേരാണ് കഴിയുന്നത്. വയനാട്ടിലാണ് ഏറ്റവും കൂടുതൽ പേർ ക്യാമ്പിലുള്ളത്. ദുരിതാശ്വാസ ക്യാമ്പുകളുടെ ഏകോപന ചുമതല ജില്ലാ കളക്ടർമാർക്കാണ്. ഒമ്പത് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം മുതൽ കാസർകോഡ് വരെയാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട ആലപ്പുഴ കോട്ടയം എന്നിവടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 9895401040

സംസ്ഥാനത്താകെ 24 ഇടങ്ങളില്‍ ഉരുൾപൊട്ടലുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അതിതീവ്ര മഴ തുടര്‍ന്നാല്‍ അണക്കെട്ടുകള്‍ തുറക്കേണ്ടി വരുമെന്നും അപായ സാധ്യതയുള്ള മേഖലകളിൽ നിന്ന് മാറാൻ മടിക്കരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പരിഭ്രാന്തരായി കൂട്ടത്തോടെ മാറരുത്. ജാഗ്രതയെന്നാല്‍ പരിഭ്രാന്തരാകണമെന്നല്ല അര്‍ത്ഥമെന്നും അദ്ദേഹം പറഞ്ഞു.

ഗതാഗത തടസ്സം മറികടക്കുന്നതിന് തിരുവനന്തപുരത്തുനിന്ന് കൂടുതൽ വിമാന സർവീസുകള്‍ നടത്തും. കൊച്ചിയിലെ നേവൽ ബെയ്സ് എയർപോർട്ട് പ്രവർത്തന സജ്ജമാക്കാൻ സർക്കാർ ആവശ്യപ്പെട്ടു. കൂടാതെ കെഎസ്ആർടിസി കൂടുതൽ സർവ്വീസ് നടത്തും. റെയിൽ പാളങ്ങളിൽ മരം വീണാൽ ഉടൻ മാറ്റാൻ നിർദേശിച്ചിട്ടുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. ദേശീയ ദുരന്ത നിവാരണ സേനയുടെ 13 ടീമുകൾ നിലവിലുണ്ട്.

രക്ഷാപ്രവർത്തനം, ഭക്ഷണ വിതരണം എന്നിവക്കു സൈന്യത്തിന്‍റെ സേവനം ആവശ്യപ്പെട്ടു. വയനാട്ടിലെ കാലവർഷക്കെടുതി നേരിടാൻ രാഹുൽ ഗാന്ധി എം പി പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അടിയന്തിര സഹായങ്ങള്‍ ആവശ്യപ്പെട്ടു. മഴക്കെടുതി നേരിടാന്‍ കേരള സര്‍ക്കാരിന് എല്ലാ സഹായങ്ങളും ചെയ്യുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിയതായി രാഹുല്‍ ഗാന്ധിയുടെ ഓഫീസ് വ്യക്തമാക്കി.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close