KeralaLatestNewsNews in Brief

സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് മുന്നറിയിപ്പ്

By web desk

വെള്ളിയാഴ്ചവരെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണവകുപ്പിന്റെ മുന്നറിയിപ്പ്. മഴയോടൊപ്പം ശക്തമായ ഇടിയും മിന്നലുമുണ്ടാകുമെന്നും ദുരന്തനിവാരണ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. തിങ്കളാഴ്ച ഇടുക്കി, മലപ്പുറം വയനാട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

ഒക്ടോബര്‍ ഒന്നിന് കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും ഒക്ടോബര്‍ രണ്ടിന് ഇടുക്കി, എറണാകുളം, മലപ്പുറം കോഴിക്കോട് ജില്ലകളിലും ഒക്ടോബര്‍ മൂന്നിന് ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും ശക്തമായ ഇടിയും മിന്നലും മഴയുമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഈ ജില്ലകളിലെല്ലാം യെല്ലോ അലര്‍ട്ട് ആണ്.

കേരളത്തില്‍ ഇപ്പോള്‍ ലഭിക്കുന്ന മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മണി മുതല്‍ വൈകിട്ട് 10 മണിവരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉണ്ടെന്നും ദുരന്ത നിവാരണവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരം ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്.

Like
Like Love Haha Wow Sad Angry
1
Tags
Show More

Related Articles

Close
Close