KeralaLatestNewsNews in Brief

വടക്കൻ ജില്ലകളിൽ മഴ ശക്തിയാർജ്ജിക്കും; അടുത്ത 24 മണിക്കൂറിൽ ന്യൂനമര്‍ദ്ദം വീണ്ടും ശക്തിപ്പെടും

By Web Desk

ടുത്ത 24 മണിക്കൂറിൽ ന്യൂനമര്‍ദ്ദം വീണ്ടും ശക്തിപ്പെടും. വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ഇപ്പോൾ ഛത്തീസ്‍ഗഡ് മേഖലയിലേക്ക് എത്തിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ആലപ്പുഴ മുതൽ വടക്കോട്ട് ഉള്ള ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ മലപ്പുറം മുതൽ വടക്കോട്ട് ഉള്ള ജില്ലകളിലാ യിരിക്കും ശക്തമായ മഴ പെയ്യുക.തൊട്ടടുത്ത ദിവസം വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട തീവ്ര മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

രണ്ട് ദിവസം കൂടി ന്യൂനമർദ്ദം മൂലമുള്ള മഴ തുടരുമെന്നാണ് പ്രവചനം. അടുത്ത വര്‍ഷങ്ങളിലും ഇതുപോലെ മഴ തുടരാൻ ഇടയുണ്ടെന്നും വിദഗ്ധര്‍ പറയുന്നു.കേരള കർണാടക തീരത്ത് ന്യൂനമര്‍ദ്ദപാത്തി രൂപപ്പെട്ടിട്ടുണ്ട്. മണിക്കൂറിൽ നാൽപ്പത് മുതൽ അമ്പത് കിലോമീറ്റര്‍ വരെ വേഗത്തിൽ കാറ്റുവീശാനിടയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close