LatestNationalNewsNews in Brief

കനത്ത മഴ; വഡോദരയിൽ ആറ് മരണം; വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം വെള്ളിയാഴ്ച രാവിലെ വരെ നിര്‍ത്തിവച്ചു

By Web Desk

ന്ത്രണ്ട് മണിക്കൂർ നീണ്ടു നിന്ന കനത്ത മഴയിൽ ഗുജറാത്തിലെ വഡോദരയിൽ ആറു പേർ മരിച്ചു. പലയിടത്തും രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടതിനാല്‍ ഗതാഗതവും താറുമാറായി.ബുധനാഴ്ച രാവിലെ എട്ടുമണി മുതല്‍ രാത്രി എട്ടുവരെ റെക്കോഡ് മഴയാണ് വഡോദരയില്‍ ലഭിച്ചത്.

ശക്തമായ മഴയെ തുടർന്ന് വഡോദര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം വെള്ളിയാഴ്ച രാവിലെ വരെ നിര്‍ത്തിവച്ചതായി അധികൃതര്‍ അറിയിച്ചു.മഴ തുടരുന്നതിനാല്‍ വ്യാഴാഴ്ചയും വഡോദരയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. വഡോദര വഴിയുള്ള പത്തിലേറെ ട്രെയിനുകളും റദ്ധാക്കി.

വഡോദരയിലെ സ്ഥിതിഗതികളെല്ലാം തന്നെ നിരീക്ഷിക്കുന്നുണ്ടെന്നും താഴ്ന്നപ്രദേശങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി അറിയിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അജ്വ നദിയില്‍ ജലനിരപ്പുയര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിനായി രണ്ടുയൂണിറ്റ് സൈനികരും വഡോദരയിലെത്തിയിട്ടുണ്ട്. വഡോദരയ്ക്ക് പുറമേ അഹമ്മദാബാദ്, കര്‍ജാന്‍, ദബോഹി, സൂറത്ത് തുടങ്ങിയ സ്ഥലങ്ങളിലും കഴിഞ്ഞദിവസം കനത്ത മഴ പെയ്തിരുന്നു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close