EnviromentKeralaLatestNewsNews in Brief

ശക്തമായ മഴ; ശനിയാഴ്ച ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട്

By Web Desk

ക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ശനിയാഴ്ച(10- 08 -19) ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, വയനാട്, കണ്ണൂർ,മലപ്പുറം,പാലക്കാട്,എറണാകുളം,ഇടുക്കി റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.  റെഡ് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ തീവ്ര മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

24 മണിക്കൂറില്‍ 204 മില്ലി ലിറ്ററില്‍ കൂടുതല്‍ മഴയാണ് പ്രതീക്ഷിക്കുന്നത്. സര്‍ക്കാര്‍സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനും ക്യാമ്പുകള്‍ തയ്യാറാക്കുകയുള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങള്‍ നടത്തുക എന്നതുമാണ് റെഡ് അലേര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.

തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ കൂടുതൽ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close