CrimeKeralaLatestNewsNews in Brief

എ.വി ജോര്‍ജ്ജേ, നിങ്ങളുടെ നിര്‍ദ്ദേശമില്ലാതെ അറസ്‌റ്റ്‌ ചെയ്യാന്‍ ഇത്‌ വെള്ളരിക്കാപ്പട്ടണമോ?- എസ്‌.പിയോട്‌ കോടതി

വരാപ്പുഴ കസ്റ്റഡിമരണക്കേസില്‍ റൂറല്‍ എസ്‌പി എ.വി ജോര്‍ജ്ജിനെതിരെ ഹൈക്കോടതി വിമര്‍ശനം. ജോര്‍ജ്ജിന്റെ അറിവില്ലാതെ ശ്രീജിത്തിനെ കസ്‌റ്റഡിയിലെടുക്കുമോയെന്ന്‌ ഹൈക്കോടതി

രാപ്പുഴയില്‍ ശ്രീജിത്ത്‌ പോലീസ്‌ കസ്‌റ്റഡിയില്‍ വച്ച്‌ മരിക്കാനിടയായ സംഭവത്തില്‍ റൂറല്‍ എസ്‌.പി എവി ജോര്‍ജ്ജിനെതിരെ കടുത്ത വിമര്‍ശനവുമായി കോടതി. എസ്‌പി സ്വന്തം നിലയ്‌ക്ക്‌ ആര്‍ടിഎഫ്‌ (റൂറല്‍ ടൈഗര്‍ ഫോഴ്‌സ്‌) രൂപീകരിച്ചത്‌ നിയമവിരുദ്ധമല്ലേയെന്ന്‌ ഹൈക്കോടതി ചോദിച്ചു. എന്ത്‌ തെളിവിന്റെ പിന്‍ബലത്തിലാണ്‌ ശ്രീജിത്തിനെ ആര്‍ടിഎഫ്‌ അറസ്റ്റ്‌ ചെയ്‌തതെന്നും കോടതി ചോദിച്ചു.

ശ്രീജിത്തിന്‌ അനുകൂലമായി അഡ്വക്കേറ്റ്‌ ജനറലില്‍ നിന്ന്‌ നിയമോപദേശം ലഭിക്കുകയും സര്‍ക്കാരും ജോര്‍ജ്ജിനെ അനുകൂലിക്കുകയും ചെയ്‌ത സാഹചര്യത്തിലാണ്‌ കോടതിയുടെ ഈ വിമര്‍ശനം. കേസ്‌ സിബിഐ അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ നല്‍കിയ ഹര്‍ജികളിലെ വാദം കേള്‍ക്കുന്നതിനിടയിലാണ്‌ കോടതി ഈ ചോദ്യങ്ങളുയര്‍ത്തിയത്‌. ഹര്‍ജികളില്‍ കോടതി ചൊവ്വാഴ്‌ച്ച വിധി പറയും.

ആരുടെയും നിര്‍ദ്ദേശമില്ലാതെ ആര്‍ടിഎഫ്‌ സ്വന്തം നിലയ്‌ക്ക്‌ പ്രവര്‍ത്തിക്കുമോയെന്ന്‌ ഹൈക്കോടതി ചോദിച്ചു. റൂറല്‍ എസ്‌.പി എ.വി ജോര്‍ജ്ജിന്റെ നിയന്ത്രണത്തിലാണ്‌ ആര്‍ടിഎഫ്‌. എസ്‌പിയുടെ ഉത്തരവില്ലാതെ ആരെയെങ്കിലും കസ്റ്റഡിയിലെടുക്കുമോ? ആര്‍ടിഎഫുകാര്‍ക്ക്‌ തന്നിഷ്ടത്തോടെ കാര്യങ്ങള്‍ ചെയ്യാന്‍ ഇത്‌ വെള്ളരിക്കാപ്പട്ടണം അല്ലെന്ന്‌ കോടതി ഓര്‍മ്മിപ്പിച്ചു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close