KeralaLatestNewsNews in Brief

മന്ത്രിമാര്‍ക്ക് താല്‍പര്യം വിദേശയാത്ര; ഈ സര്‍ക്കാരില്‍ നിന്നും കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്ന് ഹൈക്കോടതി

By web desk

സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സര്‍ക്കാരിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും ഇതില്‍ കൂടുതലൊന്നും ഈ സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കുന്നില്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചു. മന്ത്രിമാര്‍ക്ക് താല്‍പര്യം വിദേശ യാത്രയിലാണ്. സര്‍ക്കാരിനെ ഉദ്യോഗസ്ഥര്‍ ബന്ദി ആക്കിയിരിക്കുകയാണെങ്കില്‍ പിന്നെ ഒന്നും പറയാനില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

ഇരിങ്ങാലക്കുടയില്‍ ഭൂമി ഏറ്റെടുത്ത് ഉടമയ്ക്ക് നഷ്ടപരിഹാരം കൊടുത്തില്ലെന്ന കോടതിയലക്ഷ്യ കേസ് പരിഗണിക്കുന്നതിനിടെയാണ് സര്‍ക്കാരിനെതിരെ വിമര്‍ശനമുണ്ടായത്. ഇതിലും ഭേദം പരാതിക്കാരനെ തൂക്കിക്കൊല്ലുന്നതായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.

കോടതി ഉത്തരവുകളൊന്നും പാലിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. ഐഎഎസുകാര്‍ ഫലപ്രദമായല്ല പ്രവര്‍ത്തിക്കുന്നത്. എസി മുറിയിലിരുന്ന് അവര്‍ ഉത്തരവുകള്‍ ഇറക്കുകയാണ്. ജനങ്ങളുടെ പ്രശ്‌നങ്ങളെന്താണെന്ന് അവര്‍ക്ക് അറിയില്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close