KeralaLatestNewsNewsNews in Brief

ഹണി ട്രാപ്പ് ; കടകംപളളി സുരേന്ദ്രനെതിരായ യുവതിയുടെ ആരോപണത്തിൽ അന്വേഷണം ആരംഭിച്ചു

By Web Desk

ന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെയുള്ള യുവതിയുടെ ആരോപണത്തിൽ അന്വേഷണം ആരംഭിച്ചു. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗമാണ് അന്വേഷണമാരംഭിച്ചിരിക്കുന്നത്. മന്ത്രിക്കെതിരായ യുവതിയുടെ പരാമര്‍ശത്തെക്കുറിച്ച് അന്വേഷിക്കാന്‍ യുവതിയെ പോലീസ് വിശദമായി ചോദ്യം ചെയ്യും.

ഇന്നലെയാണ് കടകംപളളി സുരേന്ദ്രന്റെ പേര് പരാമര്‍ശിച്ചു കൊണ്ടുള്ള ടെലിഫോണ്‍ സന്ദേശം മാധ്യമങ്ങൾ പുറത്ത് വിട്ടത്. എസ്‌ഐക്കെതിരെ പരാതി നല്‍കിയ യുവതിയുടെ ഫോണ്‍ സംഭാഷണത്തിലാണ് മന്ത്രിയുടെ പേര് പരാമര്‍ശിക്കുന്നത്. തന്റെ പേര് പറയരുതെന്ന് കടകംപള്ളി ആവശ്യപ്പെട്ടതായാണ് യുവതി വെളിപ്പെടുത്തിയിരിക്കുന്നത്.

സംഭാഷണത്തിനിടയില്‍ താന്‍ വിചാരിച്ചിരുന്നെങ്കിൽ സെക്കന്റുകൾക്കുള്ളിൽ കടകംപള്ളി സുരേന്ദ്രന്‍ 10 ലക്ഷം രൂപ നല്‍കുമെന്ന് യുവതി പറഞ്ഞു. നിലവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട ഹണി ട്രാപ്പില്‍ ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരം വിശദമായ അന്വേഷണം നടന്നു വരികയാണ്. ഇതിനിടയിലാണ് മന്ത്രിയുമായുള്ള ബന്ധം സൂചിപ്പിക്കുന്ന ടെലിഫോണ്‍ സംഭാഷണം പുറത്തു വരുന്നത്. ഇതേ തുടര്‍ന്ന് മന്ത്രിയുടെ ഫോണ്‍ രേഖകള്‍ കൂടി പരിശോധിക്കണമെന്ന ആവശ്യം ശക്തമായി.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close