LatestNationalNewsNews in Brief

വീണ്ടും പ്രതീക്ഷ; വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ കണ്ടെത്തി

By web desk

സോഫ്റ്റ് ലാന്‍ഡിംഗിനിടെ കാണാതായ വിക്രം ലാന്‍ഡറിന്റെ സ്ഥാനം കണ്ടെത്തി. ചന്ദ്രോപരിതലത്തിലുള്ള ലാന്‍ഡറിന്റെ തെര്‍മല്‍ ദൃശ്യങ്ങള്‍ ഓര്‍ബിറ്ററാണ് പകര്‍ത്തിയത്. അതേസമയം, ലാന്‍ഡറുമായുള്ള ആശയവിനിമയം പുനസ്ഥാപിക്കാനായില്ലെന്ന് ഇസ്രോ മേധാവി കെ. ശിവന്‍ അറിയിച്ചു.

വിക്രമിന്റെ തെര്‍മ്മല്‍ ഇമേജ് മാത്രമാണ് ഓര്‍ബിറ്റര്‍ ഭൂമിയിലേക്ക് അയച്ചിട്ടുള്ളത്. മാന്‍സിനസ് സി സിംപെലിയസ് എന്‍ ഗര്‍ത്തങ്ങളുടെ ഇടയില്‍ വിക്രമിന്റെ സ്ഥാനം കൃത്യമായി എവിടെയാണെന്ന് ഇത് വരെ ഇസ്രൊ അറിയിച്ചിട്ടില്ല. ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്റര്‍ ഇപ്പോഴും ചന്ദ്രന് ചുറ്റും ഭ്രമണം ചെയ്യുന്നുണ്ട്. ഓര്‍ബിറ്റര്‍ ദക്ഷിണധ്രുവപ്രദേശത്തിന് അടുത്തെത്തിയാല്‍ മാത്രമേ കൂടുതല്‍ വ്യക്തമായ ചിത്രങ്ങളും മറ്റ് വിവരങ്ങളും ലഭിക്കാന്‍ സാധ്യതയള്ളൂ.

അടുത്ത പതിനാല് ദിവസങ്ങളിലും വിക്രമുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് ഇസ്രൊ വ്യക്തമാക്കിയിരുന്നു. വിക്രമിന്റെ സ്ഥാനം കണ്ടെത്താനായത് ഈ പ്രവര്‍ത്തനങ്ങളെ സഹായിക്കുമെന്നാണ് പ്രതീക്ഷ. ഓര്‍ബിറ്റര്‍, ലാന്‍ഡര്‍(വിക്രം), റോവര്‍(പ്രഗ്യാന്‍) എന്നീ ഭാഗങ്ങളാണ് ചന്ദ്രയാനുള്ളത്. ഇതുവരെ മറ്റാരും ചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവം ലക്ഷ്യമാക്കി ജൂലൈ 23നാണ് ബാഹുബലി എന്നറിയപ്പെടുന്ന ജി എസ് എല്‍ വി മാര്‍ക്ക് മൂന്ന് റോക്കറ്റില്‍ ചന്ദ്രയാന്‍ രണ്ട് കുതിച്ചുയര്‍ന്നത്.

സോഫ്റ്റ് ലാന്‍ഡിംഗിലൂടെ ചന്ദ്രോപരിതലത്തെ സ്പര്‍ശിക്കുന്നതിനു നിമിഷങ്ങള്‍ മുമ്പ് ലാന്‍ഡറും ഇസ്രോ കേന്ദ്രവും തമ്മിലുള്ള ആശയവിനിമയ ബന്ധം നഷ്ടപ്പെടുകയായിരുന്നു. സോഫ്റ്റ് ലാന്‍ഡിംഗ് പ്രക്രിയ ഏകദേശം 15 മിനിറ്റുകൊണ്ടു പൂര്‍ത്തിയാകേണ്ടതായിരുന്നു. ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റര്‍ മുകളില്‍വച്ചാണു ലാന്‍ഡറിന്റെ ഗതി മാറുന്നതും ബന്ധം നഷ്ടപ്പെടുന്നതും.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close