CricketNewsSports

പന്തില്‍ കൃത്രിമം കാണിച്ചു: ശ്രീലങ്കന്‍ നായകന് ഐസിസി വിലക്ക്

പന്തില്‍ കൃത്രിമം കാണിച്ചതിന് ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ദിനേശ് ചണ്ടിമലിന് അടുത്ത ടെസ്റ്റ് മത്സരത്തില്‍ നിന്ന് വിലക്ക്. വെസ്റ്റ് ഇന്‍ഡീസുമായുള്ള ടെസ്റ്റ് മത്സരത്തില്‍ പന്തില്‍ കൃത്രിമം കാട്ടിയെന്ന് തെളിഞ്ഞതിനെത്തുടര്‍ന്നാണ് വിലക്ക്. ഐസിസി വിലക്കേര്‍പ്പെടുത്തിയതോടെ ശനിയാഴ്ച്ച നടക്കാനിരുന്ന അവസാന ടെസ്റ്റ് മത്സരം ചണ്ടിമലിന് കളിക്കാനാവില്ല.

സെന്റ് ലൂയിസില്‍ നടന്ന മത്സരത്തിനിടെ ചണ്ടിമല്‍ തന്റെ വായിലുള്ള ഏതോ ഭക്ഷണാവശിഷ്ടം കൊണ്ട് പന്തില്‍ ഉരസുകയായിരുന്നു. ഇതോടെ പന്തില്‍ കൃത്രിമം കാണിച്ചതായി സംശയം തോന്നിയ അമ്പയര്‍മാര്‍ വെസ്റ്റ് ഇന്‍ഡീസിന് അഞ്ചുറണ്‍സ് പെനാല്‍റ്റ് അനുവദിച്ചിരുന്നു. ഒപ്പം, ആ പന്ത് മാറ്റുകയും ചെയ്തിരുന്നു.

പെനാല്‍റ്റി റണ്‍സ് അനുവദിച്ചതില്‍ പ്രതിഷേധിച്ച് ശ്രീലങ്കന്‍ കളിക്കാര്‍ രണ്ടുമണിക്കൂറോളം കളി തടസ്സപ്പെടുത്തിയിരുന്നു. കളത്തിലിറങ്ങാന്‍ വിസമ്മതിച്ച താരങ്ങള്‍ മാച്ച് റഫറിയുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് മത്സരം വീണ്ടും തുടങ്ങിയത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close