CricketNationalNews in BriefSportsWorld

ലോകകപ്പ് സെമി: ടോസ് നേടിയ ന്യൂസിലന്‍റിന് ബാറ്റിംഗ്; കുല്‍ദീപ് യാദവിന് പകരം യുസ്വേന്ദ്ര ചഹലുമായി ഇന്ത്യ

By Web Desk

ലോക കപ്പ് ക്രിക്കറ്റ് സെമി ഫൈനലില്‍ ടോസ് നേടിയ ന്യൂസിലന്റ് ഇന്ത്യക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫഡ് സ്റ്റേഡിയത്തിലാണ് മത്സരം.

ഇതേ ലോകകപ്പില്‍ ഇന്ത്യ പാകിസ്താന്‍ മത്സരം നടന്നതും ഇവിടെത്തന്നെയായിരുന്നു. അതിനാല്‍ റണ്ണൊഴുകാന്‍ സാധ്യതയുള്ള പിച്ചാണ് ഇവിടുത്തേത്. മഴയുടെ സാധ്യതകള്‍ കൂടുതലാണെങ്കിലും പിച്ച് വരണ്ടതാണെന്നതിനാല്‍ ബോളിലെ ഈര്‍പ്പം ബാറ്റിങ്ങിന് അനുകൂലമാണെന്നാണ് കരുതുന്നതെന്ന്
ടോസിന് ശേഷം ക്യാപ്റ്റന്‍ വിരാട് കോഹ്‍ലി പറഞ്ഞു.

കഴിഞ്ഞ മത്സരത്തില്‍ നിന്നും ഒരു മാറ്റമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. കുല്‍ദീപ് യാദവിന് പകരം യുസ്വേന്ദ്ര ചഹലാണ് ഇറങ്ങുന്നത്. സൌത്തിക്ക് പകരം ഫെര്‍ഗൂസനുമായാണ് ന്യൂസിലാന്‍റ് സെമിയില്‍ ഇറങ്ങുന്നത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close