LatestNationalNews

അനധികൃത സ്വത്ത് സമ്പാദനം; മയാവതിയുടെ സഹോദരന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി

By Web Desk

 

നധികൃത സ്വത്തുസമ്പാദനക്കേസില്‍ ബിഎസ്പി അധ്യക്ഷ മായാവതിയുടെ സഹോദരന്റെ പേരിലുള്ള സ്ഥലം ആദായനികുതിവകുപ്പ് കണ്ടുകെട്ടി. സഹോദരന്‍ ആനന്ദ് കുമാറിന്റെ നോയിഡയിലുള്ള 400 കോടി രൂപ വിലവരുന്ന സ്ഥലമാണ് ഉദ്യോഗസ്ഥര്‍ കണ്ടുകെട്ടിയത്.
ഭാര്യ വിചിത്ര ലതയുടെ പേരിലുള്ള സ്ഥലവും പിടിച്ചെടുത്തവയിലുണ്ട്. പല ബിനാമി പേരുകളിലാണ് ഇരുവരും സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയതെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

1988ലെ ബിനാമി സ്വത്ത് കൈമാറ്റ നിരോധന നിയമത്തിന്റെ 24(3) വകുപ്പ് പ്രകാരമാണ് ഏഴ് ഏക്കറോളം വരുന്ന ഭൂമി പിടിച്ചെടുത്തത്. നേരത്ത ഇയാള്‍ ബാങ്കുകളില്‍ നിന്ന് അനധികൃമായി കോടികള്‍ വായ്പയെടുത്തിട്ടുണ്ടെന്ന ആരോപണവും ഉണ്ട്. 2014 ല്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് 1316 കോടിയുടെ ആസ്തിയാണ് ഇയാള്‍ക്കുള്ളത്.

കള്ളപ്പണം വെളുപ്പിച്ചതിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ആനന്ദ് കുമാറിനെതിരെ അന്വേഷണം നടത്തുകയാണ്. അടുത്തിടെയാണ് ആനന്ദ് കുമാറിനെ ബിഎസ്പി ദേശീയ ഉപാധ്യക്ഷനായി മായാവതി നിയമിച്ചത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close