LatestNationalNewsNews in Brief

രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത് 40,699 പേര്‍; മരണ നിരക്ക് 2.07 ശതമാനം!

By Web desk

രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 40,000 പിന്നിട്ടു. കൊവിഡ് ബാധിച്ച് ഇതുവരെ 40,699 പേർ മരിച്ചു. മരണ നിരക്ക് 2.07 ശതമാനമാണ്. കഴിഞ്ഞ ദിവസം മാത്രം 904 മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട്‌ ചെയ്തത്. അതേസമയം രാജ്യത്ത് രോഗമുക്തരാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് ആശ്വസമാവുകയാണ്.
ഇതുവരെ രാജ്യത്ത് 13,28,337 പേരാണ് രോഗമുക്തി നേടിയത്, രോഗമുക്തി നിരക്ക് 67.62 ആണ്.

നിലവില്‍ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്‌ 5,95,501 പേരാണ്,
അതേസമയം രാജ്യത്ത് ആകെ കൊറോണ വൈറസ്‌ ബാധിതരുടെ എണ്ണം 20 ലക്ഷത്തോട് അടുക്കുകയാണ്.
കഴിഞ്ഞ ദിവസം മാത്രം 56,282 പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ആകെ കൊവിഡ് ബാധിതര്‍ 19,64,537 ആണ്.

മഹാരാഷ്ട്ര, ഡൽഹി, തമിഴ് നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

 

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close