KeralaLatestNewsNews in Brief

രാ​ജ്യ​ത്ത് കൊ​വി​ഡ് ബാ​ധി​ത​ർ 14 ല​ക്ഷം ക​ട​ന്നു; 24 മ​ണി​ക്കൂ​റി​നി​ടെ മരിച്ചത് 708 പേർ

By Web desk

രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 14 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 49,931 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്ത് ആകെ കൊറോണ ബാധിതരുടെ എണ്ണം 14,35,453 ആയി. രാജ്യത്ത് ആദ്യമായാണ് ഇത്രയധികം പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുന്നത്. അതേസമയം രോഗമുക്തി നിരക്ക് 63.92 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ആകെ രോഗബാധിതരില്‍ 9,17,568 പേര്‍ രോഗമുക്തി നേടി. നിലവില്‍ 4, 85, 114 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 708 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതതോടെ ആകെ മരണ സംഖ്യ 3,27,71 ആയി ഉയര്‍ന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. 3,75,799 രോഗികളാണ് മഹാരാഷ്ട്രയിലുള്ളത്. ആന്ധ്ര, തമിഴ്‌നാട്,എന്നിവിടങ്ങളില്‍ പ്രതിദിന രോഗബാധ ഏഴായിരത്തിന് മുകളിലെത്തി. കര്‍ണ്ണാടകത്തിലും തമിഴ്‌നാട്ടിലും അയ്യായിരത്തിന് മുകളിലും തെലങ്കാനയില്‍ ആയിരത്തിന് മുകളിലുമാണ് പ്രതിദിന രോഗബാധിരതരുടെ എണ്ണം.

ഡ​ൽ​ഹി, മ​ധ്യ​പ്ര​ദേ​ശ്, ഒ​ഡീ​ഷ, രാ​ജ​സ്ഥാ​ൻ, ഉ​ത്ത​ർ​പ്ര​ദേ​ശ്, പ​ശ്ചി​മ​ബം​ഗാ​ൾ, ഗു​ജ​റാ​ത്ത്, ഹ​രി​യാ​ന, ബി​ഹാ​ർ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലും രോ​ഗ​വ്യാ​പ​നം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യി​ട്ടി​ല്ല.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close