LatestNationalNewsNews in Brief

കൊവിഡ് വിരുദ്ധപോരാട്ടത്തിന് ഐക്യം വിളംബരംചെയ്ത് രാജ്യമെങ്ങും ദീപപ്രഭ

By Web desk

കൊ​റോ​ണ എ​ന്ന ഇ​രു​ട്ടി​നെ അ​ക​റ്റാ​ൻ വെ​ളി​ച്ചം തെ​ളി​ക്ക​ണ​മെ​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ആ​ഹ്വാ​നം ഏ​റ്റെ​ടു​ത്ത് രാ​ജ്യം. ഇ​ന്ന് രാ​ത്രി ഒ​മ്പ​ത് മു​ത​ൽ ഒ​മ്പ​ത് മി​നി​റ്റ് ലൈ​റ്റു​ക​ൾ അ​ണ​ച്ച് ദീ​പം തെ​ളി​ച്ച് ജ​ന​ങ്ങ​ൾ കോ​വി​ഡി​നെ​തി​രാ​യ പ്ര​തി​രോ​ധ​ത്തി​ൽ അ​ണി​ചേ​ർ​ന്നു. രാഷ്ട്രപതി റാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്രമന്ത്രിമാര്‍, സംസ്ഥാന മുഖ്യമന്ത്രിമാര്‍, സാംസ്കാരിക, സിനിമാരംഗത്തെ പ്രമുഖരും ദീപം തെളിയിക്കുന്നതില്‍ അണിചേര്‍ന്നു.

ലൈറ്റുകള്‍ അണയ്‍ക്കുന്നതുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. കൊവിഡ് ഭീതിക്കിടെ അടച്ചിടലില്‍ വീര്‍പ്പുമുട്ടി കഴിയുന്ന ജനങ്ങള്‍ക്ക് ആത്മവിശ്വാസം പകരുകയും ഐക്യം വിളിച്ചോതുകയുമാണ് ദീപം തെളിയിക്കല്‍ യജ്ഞത്തിന്റെ ലക്ഷ്യം. ഒ​മ്പ​ത് മി​നി​റ്റു നേ​രം വീ​ടി​ന്‍റെ വാ​തി​ൽ​ക്ക​ലോ ബാ​ൽ​ക്ക​ണി​ക​ളി​ലോ നി​ന്ന് വി​ള​ക്കു​ക​ൾ തെ​ളി​ക്കു​ക​യോ ടോ​ർ​ച്ച്, മൊ​ബൈ​ൽ ഫോ​ണ്‍ എ​ന്നി​വ​യു​ടെ ലൈ​റ്റു​ക​ൾ തെ​ളി​ക്കു​ക​യോ വേ​ണ​മെ​ന്നാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​ഹ്വാ​നം. മ​ത, ജാ​തി, രാ​ഷ്ട്രീ​യ വ്യ​ത്യാ​സ​ങ്ങ​ൾ മ​റ​ന്ന് അ​നേ​കം പേ​ർ ആ​ഹ്വാ​നം ഏ​റ്റെ​ടു​ത്തു. ക്ലി​ഫ് ഹൗ​സി​ലും മ​ന്ത്രി​മ​ന്ദി​ര​ങ്ങ​ളി​ലും ലൈ​റ്റ് അ​ണ​ച്ചു. ക്ലി​ഫ് ഹൗ​സി​ൽ ജീ​വ​ന​ക്കാ​ർ ടോ​ർ​ച്ച് തെ​ളി​ച്ചു. മണ്‍ചിരാതുകൾ മെഴുകുതിരി ടോര്‍ച്ച് മൊബൈല്‍ ഫ്ളാഷ് ലൈറ്റ് തുടങ്ങിയവ തെളിച്ചാണ് രാജ്യം പ്രതീകാത്മക പരിപാടിയിൽ പങ്കുചേർന്നത്.

രാ​ജ്യ​ത്തെ പൊ​തു​ജ​ന​ങ്ങ​ളോ​ടു സം​വ​ദി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വെ​ള്ളി​യാ​ഴ്ച പു​റ​ത്തി​റ​ക്കി​യ ചെ​റു​വീ​ഡി​യോ​യി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കൊ​റോ​ണ എ​ന്ന അ​ന്ധ​കാ​ര​ത്തി​ൽ​നി​ന്നു പ്ര​കാ​ശ​ത്തി​ലേ​ക്കു ന​യി​ക്കാ​ൻ ന​മു​ക്കൊ​രു​മി​ച്ച് ഈ ​സ​മ​യം നീ​ക്കി​വ​യ്ക്കാം. എ​ന്നാ​ൽ, ഇ​തി​നാ​യി ആ​രും റോ​ഡു​ക​ളി​ൽ ഒ​ത്തു​കൂ​ട​രു​തെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടിരുന്നു.

ജനതാകര്‍ഫ്യൂവിന്റെ ഭാഗമായി കൈയ്യടിക്കണമെന്ന ആഹ്വാനം നിറവേറ്റാന്‍ തെരുവുകളിലേക്ക് ജനം കൂട്ടത്തോടെ ഇറങ്ങിയതിന്റെ പശ്ചാത്തലത്തില്‍ ദീപം തെളിയിക്കാന്‍ ആരും കൂട്ടം കൂടരുതെന്നും റോഡില്‍ ഇറങ്ങരുതെന്നും നിര്‍ദേശമുണ്ടായിരുന്നു. ലൈറ്റുകള്‍ കൂട്ടത്തോടെ അണയ്‍ക്കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ ചില ആശങ്കകള്‍ ഉയര്‍ത്തിയതിനെ തുടര്‍ന്ന് ഇക്കാര്യത്തില്‍ കേന്ദ്ര ഊര്‍ജ മന്ത്രാലയം മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിരുന്നു.

ആശുപത്രി, പൊലീസ് സ്റ്റേഷന്‍, മുന്‍സിപ്പല്‍ ഓഫീസുകള്‍ എന്നിവിടങ്ങളിലെ വിളക്കുകളും അണയ്‍ക്കാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ടായിരുന്നു. രാജ്യം മഴുവന്‍ ഒന്‍പത് മിനിട്ട് വൈദ്യുതി വിളക്കുകള്‍ അണയ്‍ക്കുമ്പോഴുണ്ടാകുന്ന ഊര്‍ജവ്യതിയാനം പരിഹരിക്കാന്‍ ദേശീയ പവര്‍ഗ്രിഡ് കോര്‍പറേഷനും നടപടിയെടുത്തിരുന്നു.

 

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close