CricketLatestNationalNewsNews in BriefSports

പരമ്പര നോടാന്‍ ഇന്ത്യ; ദക്ഷിണാഫ്രിക്കയുമായുള്ള രണ്ടാം ട്വന്റി 20 ഇന്ന്

By web desk

ന്ത്യ – ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്റി20 മത്സരം ഇന്ന് ധര്‍മശാലയില്‍ നടക്കും. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ കളി മഴ കാരണം ഉപേക്ഷിച്ചിരുന്നു. മൊഹാലിയില്‍ ഇന്ന് രാത്രി ഏഴിനാണ് രണ്ടാം ട്വന്റി 20.

ഇന്ന് നടക്കേണ്ട രണ്ടാം ട്വന്റി 20 തടസ്സംകൂടാതെ നടക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. കഴിഞ്ഞ വെസ്റ്റിന്‍ഡീസ് പര്യടനത്തിലും ഒട്ടേറെ മത്സരങ്ങളില്‍ മഴ ഇടപെട്ടു. വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയില്‍ ഒരു കളിപോലും തോല്‍ക്കാത്ത ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയും വലിയ വെല്ലുവിളിയല്ല. അടുത്തവര്‍ഷം നടക്കേണ്ട ട്വന്റി 20 ലോകകപ്പ് മുന്നില്‍ക്കണ്ട് പുതിയ ടീമിനെ വാര്‍ത്തെടുക്കാനുള്ള ശ്രമത്തിലാണ് ഇരുടീമുകളും.

ലോകകപ്പിനുശേഷം ദക്ഷിണാഫ്രിയുടെ ടീം മാനേജ്‌മെന്റ് അടിമുടി ഉടച്ചുവാര്‍ത്തു. ടീം ഡയറക്ടറായി എനോക്ക് എന്‍ക്വെ വന്നു. ക്വിന്റണ്‍ ഡി കോക്ക് നയിക്കുന്ന ടീമില്‍ ഒരുസംഘം യുവതാരങ്ങളുണ്ട്. ഡേവിഡ് മില്ലര്‍, ആന്‍ഡില്‍ പെഹ്ലുക്വായോ, കാഗിസോ റബാഡ തുടങ്ങിയ പരിചയസമ്പന്നരുമുണ്ട്.

റബാഡ നയിക്കുന്ന പേസ് ബൗളിങ്ങാണ് അവരുടെ പ്രധാനശക്തി. കാലാവധി നീട്ടിക്കിട്ടിയ ഇന്ത്യന്‍ പരിശീലകസംഘത്തിന് ആദ്യദൗത്യമാണിത്. വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ ഫോമില്ലായ്മ ഇന്ത്യ സൂക്ഷ്മമായി നോക്കുന്നു. അലക്ഷ്യമായി കളിച്ച് പുറത്തായാല്‍ പന്ത് മറുപടി പറയേണ്ടിവരുമെന്ന് കഴിഞ്ഞദിവസം കോച്ച് രവിശാസ്ത്രി പരസ്യമായി പറഞ്ഞു.

പരിശീലകനായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷമുള്ള ആദ്യ പരമ്പരയെന്ന നിലയില്‍ രവി ശാസ്ത്രിക്ക് മികച്ച ജയം അനിവാര്യമാണ്. വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് നിര്‍ണായകമാണ് പരമ്പര. വിന്‍ഡീസില്‍ മങ്ങിയ പന്ത് മികവ് കാട്ടിയില്ലെങ്കില്‍ ടീമില്‍ ഇടമുണ്ടാകില്ലെന്ന് ശാസ്ത്രി സൂചന നല്‍കിക്കഴിഞ്ഞു.

കോഹ്ലി നയിക്കുന്ന ബാറ്റിങ് നിരയില്‍ ശ്രേയസ് അയ്യറും മനീഷ് പാണ്ഡെയും മധ്യനിരയിലുണ്ടാകും. ജസ്പ്രീത് ബുമ്രയുടെയും ഭുവനേശ്വര്‍ കുമാറിന്റെയും അഭാവത്തില്‍ വിന്‍ഡീസില്‍ തിളങ്ങിയ നവ്ദീപ് സെയ്‌നിയാണ് പേസിങ് നിര നയിക്കുന്നത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close