GulfNationalNewsNews in BriefWorld

ഭീകരതയ്‌ക്കെതിരെ ആഗോള കൂട്ടായ്മ വേണമെന്ന് പ്രധാനമന്ത്രി: മനുഷ്യവംശത്തിന്റെ ഏറ്റവും വലിയ ഭീഷണി ഭീകരപ്രവര്‍ത്തനമാണെന്നും മോദി

By Web Desk

നിരപരാധികളുടെ ജീവന്‍ നഷ്ടപ്പടുത്തുന്നതിനൊപ്പം സാമ്പത്തിക വികസനത്തെയും സാമുദായിക ഐക്യത്തേയും ബാധിക്കുന്നതാണ് ഭീകരവാദമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജപ്പാനിലെ ഒസാക്കയില്‍ ജി-20 ഉചകോടിക്കിടയില്‍ ബ്രിക്‌സ് രാജ്യങ്ങളുടെ അനൗപചാരിക യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

‘മനുഷ്യവംശം നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഭീകരപ്രവര്‍ത്തനമാണ്. തീവ്രവാദത്തിനും വംശീയതയ്ക്കും പിന്തുണ നല്‍കുന്ന എല്ലാ പ്രവര്‍ത്തനങ്ങളെയും ഇടപെടലുകളെയും നാം അവസാനിപ്പിക്കണം. അതിനാല്‍ ഭീകരതയ്‌ക്കെതിരായ ആഗോള കൂട്ടായ്മയാണ് ഉയര്‍ന്നുവരേണ്ടത്’ പ്രധാനമന്ത്രി പറഞ്ഞു.

ബ്രിക്‌സ് രാജ്യങ്ങളുടെ സാരഥികളായ ബ്രസീല്‍ പ്രസിഡന്റ് ജയിര്‍ ബൊള്‍സൊനാരോ, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ രാംഫോസ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. നേരത്തേ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി മോദി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close