CricketLatestNationalNewsNewsNews in BriefSports

ഇന്ത്യ – ദക്ഷിണാഫ്രിക്ക ട്വന്റി 20; മൂന്നാം മത്സരം ഇന്ന്

By web desk

ന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേയും മത്സരം ഇന്ന് ബംഗളൂരുവിലെ ചിന്നസ്വമി സ്റ്റേഡിയത്തില്‍ നടക്കും. രാത്രി 7 മുതലാണ് മത്സരം. പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. തുടര്‍ന്ന് മൊഹാലിയില്‍ നടന്ന രണ്ടാം മത്സരത്തില്‍ 7 വിക്കറ്രിന്റെ ജയം നേടിയ ഇന്ത്യ പരമ്പരയില്‍ 1-0ത്തിന് മുന്നിലാണ്. ഇന്നത്തെ മത്സരത്തില്‍ തോറ്റാല്‍ പരമ്പര സമനിലയിലാകും എന്നതിനാല്‍ സമ്മര്‍ദ്ദം അധികമില്ലാതെയാണ് വിരാട് കൊഹ്ലിയും സംഘവും ചിന്നസ്വാമിയില്‍ ഇറങ്ങുന്നത്.

ട്വന്റി-20 പരമ്പര ജയിച്ച് ടെസ്റ്റിന് ആത്മവിശ്വാസത്തോടെ തയാറെടുക്കാനാണ് ടീം ഇന്ത്യ ലക്ഷ്യമിടുന്നത്. ക്വിന്റണ്‍ ഡി കോക് നയിക്കുന്ന പുതിയ ദക്ഷിണാഫ്രിക്കന്‍ ടീം ഇന്ത്യയുടെ കരുത്തിനു മുന്നില്‍ തകര്‍ന്നടിയുന്നതാണ് കഴിഞ്ഞ മത്സരത്തില്‍ കണ്ടത്. ചിന്നസ്വാമി സ്റ്റേഡിയത്തിലും വിജയം ആവര്‍ത്തിക്കാനാണ് കോഹ്ലിയുടെയും കൂട്ടരുടെയും ലക്ഷ്യം.

വെസ്റ്റ് ഇന്‍ഡീസിലും കഴിഞ്ഞ മത്സരത്തിലും ബാറ്റിംഗില്‍ പരാജയപ്പെട്ട ഋഷഭ് പന്താകും മത്സരത്തിലെ ശ്രദ്ധാകേന്ദ്രം. മഹേന്ദ്ര സിംഗ് ധോണിക്കു പകരം വിക്കറ്റ്കീപ്പര്‍ സ്ഥാനത്തേക്കു സ്ഥിരതയുള്ള ഒരാളെ തേടുകയാണ് ഇന്ത്യയിപ്പോള്‍. അതുകൊണ്ട് പന്തിന് ഉത്തരവാദിത്തത്തോടെ ബാറ്റ് ചെയ്യേണ്ട സ്ഥിതിയാണ്. ഇരുപത്തിയൊന്നുകാരന്‍ പന്ത് പ്രതിഭയ്ക്കൊത്ത പ്രകടനം നടത്തുന്നില്ലെന്നാണ് വിമര്‍ശനം. പന്തിന്റെ അലക്ഷ്യമായ ഷോട്ട് സെലക്ഷനാണ് ഏവരും ചോദ്യം ചെയ്യുന്നത്. അതിനാല്‍ ഇന്ന് മികച്ചൊരു ഇന്നിങ്‌സ് കളിക്കാനായില്ലെങ്കില്‍ പന്തിന്റെ കാര്യം കഷ്ടത്തിലാകും.

മറുവശത്ത് ഏകദിന ലോകകപ്പിലെ മോശം പ്രകടനത്തില്‍ നിന്നൊരു തിരിച്ചുവരവിനൊരുങ്ങുന്ന ദക്ഷിണാഫ്രിക്ക വിജയത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കുന്നില്ല. ക്വിന്റണ്‍ ഡി കോക്ക് നയിക്കുന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ബാറ്റിങ് പൂര്‍ണമായും പരീക്ഷിക്കപ്പെട്ടില്ല. ഡി കോക്ക് കഴിഞ്ഞ മത്സരത്തില്‍ അര്‍ധസെഞ്ചുറി നേടിയിരുന്നു. കാഗിസോ റബാഡ, ആന്‍ഡില്‍ പെഹ്ലുക്വായോ, ഡ്വെയ്ന്‍ പ്രിട്ടോറിയസ് എന്നിവരുള്‍പ്പെട്ട ബൗളിങ് നിര ഉജ്ജ്വല നിലവാരത്തിലേക്ക് ഉയര്‍ന്നാലേ ഇന്ത്യയെ പിടിച്ചുകെട്ടാനാകൂ.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close