CricketLatestNationalNewsNews in BriefSports

ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഇന്നിംഗ്സ് ജയം

By Web desk

ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ആതിഥേയരായ ഇന്ത്യയ്ക്ക് ഇന്നിങ്സ് ജയം. ര​ണ്ടു ദി​വ​സം ബാ​ക്കി നി​ൽ​ക്കെ ഒരിന്നിങ്സിനും 130 റൺസിനുമാണ് ഇന്ത്യയുടെ ജയം. മ​ത്സ​ര​ത്തി​ൽ മു​ഹ​മ്മ​ദ് ഷ​മി ആ​കെ ഏ​ഴു വി​ക്ക​റ്റ് വീ​ഴ്ത്തി.

ഒന്നാമിന്നിങ്സിൽ ബംഗ്ലാദേശിന് 150 റൺസ് മാത്രമാണ് നേടാനായത്. മറുപടിയായി ബാറ്റ് ചെയ്ത ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തിൽ 493 റൺസെടുത്ത് ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. 343 റൺസിന്റെ ലീഡിനെതിരേ രണ്ടാമിന്നിങ്സ് ആരംഭിച്ച ബംഗ്ലാദേശ് മൂന്നാം ദിനം തന്നെ ഓൾഔട്ടായി.

ഒന്നാമിന്നിങ്സിൽ ദയനീയമായി തകർന്ന ബംഗ്ലാദേശ് രണ്ടാമിന്നിങ്സിൽ 213 റൺസിനാണ് ഓൾഔട്ടായത്. 69.2 ഓവർ മാത്രമാണ് രണ്ടാമിന്നിങ്സിൽ ബംഗ്ലാദേശിന് ബാറ്റ് ചെയ്യാനായത്.

150 പന്തിൽ നിന്ന് 64 റൺസെടുത്ത മുഷ്ഫിഖുർ റഹിമാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറർ. മെഹിദി ഹസൻ 38 ഉം ലിറ്റൺ ദാസ് 35 ഉം റൺസെടുത്തു. ശദ്മാൻ ഇസ്ലാം (6), ഇമറുൽ കെയ്സ് (6), മൊമിനുൾ ഹഖ് (7), മുഹമ്മദ് മിഥുൻ (18), മഹ്മദുള്ള (15), തൈജുൽ ഇസ്ലാം (6), എബാദത്ത് ഹൊസൈൻ (1) എന്നിവരാണ് നിസാര സ്കോറിന് പുറത്തായത്.

ആർ. അശ്വിൻ മൂന്നും ഉമേഷ് യാദവ് രണ്ടും ഇശാന്ത് ശർമ ഒരു വിക്കറ്റും വീഴ്ത്തി.

ജ​യ​ത്തോ​ടെ ര​ണ്ടു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ൽ ഇ​ന്ത്യ 1-0ന് ​മു​ന്നി​ലെ​ത്തി. മാ​ത്ര​മ​ല്ല, നാ​ലു മ​ൽ​സ​ര​ങ്ങ​ളി​ൽ​നി​ന്ന് 200 പോ​യി​ന്‍റു​മാ​യി ഇന്ത്യ ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​നം അ​ര​ക്കി​ട്ടു​റ​പ്പി​ക്കു​ക​യും ചെ​യ്തു. 60 പോ​യി​ന്‍റു​മാ​യി ര​ണ്ടാ​മ​തു​ള്ള ന്യൂ​സി​ല​ൻ​ഡി​നേ​ക്കാ​ൾ ബ​ഹു​ദൂ​രം മു​ന്നി​ലാ​ണ് ഇ​ന്ത്യ. പ​ര​മ്പ​ര​യി​ലെ ര​ണ്ടാം ടെ​സ്റ്റ് അ​ടു​ത്ത വെ​ള്ളി​യാ​ഴ്ച കോ​ൽ​ക്ക​ത്ത ഈ​ഡ​ൻ ഗാ​ർ​ഡ​ൻ​സി​ൽ ന​ട​ക്കും. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഡേ ​നൈ​റ്റ് ടെ​സ്റ്റാ​ണ് ഇ​ന്ത്യ ക​ളി​ക്കാ​ൻ പോ​കു​ന്ന​ത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close