CrimeKeralaLatestNewsNews in BriefWorld

ദത്തെടുത്ത പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ വളര്‍ത്തച്ഛനായ അമേരിക്കന്‍ മലയാളിക്ക് ജീവപര്യന്തം: ഷെറിന്‍ മാത്യൂസ് കൊലക്കേസില്‍ കോടതിയുടെ അന്തിമവിധി

By Web Desk

മേരിക്കയിലെ ഹൂസ്റ്റണിൽ മലയാളിയായ മൂന്ന് വയസ്സുകാരി ഷെറിന്‍ മാത്യൂസിനെ കൊലപ്പെടുത്തിയ കേസിൽ വളര്‍ത്തച്ഛനും മലയാളിയുമായ വെസ്ലി മാത്യൂസിന് ജീവപര്യന്തം തടവുശിക്ഷ. ഡാലസ് കോടതിയാണ് ശിക്ഷ വിധിച്ചത്. അമേരിക്കന്‍ നിയമപ്രകാരം 30 വര്‍ഷത്തിനു ശേഷം മാത്രമേ ഇയാള്‍ക്ക് പരോള്‍ പോലും ലഭിക്കുകയുളളൂ.

മലയാളി ദമ്പതിമാരായ സിനി മാത്യൂസിന്റെയും വെസ്ലി മാത്യൂസിന്റെയും ദത്തുപുത്രിയായിരുന്നു ഷെറിന്‍. 2016-ല്‍ ബീഹാറിലെ അനാഥാലയത്തില്‍നിന്നാണ് കേരളത്തില്‍നിന്നുള്ള ദമ്പതിമാര്‍ കുഞ്ഞിനെ ദത്തെടുത്തത്. അപ്പോള്‍ തന്നെ നാലുവയസ്സുള്ള മറ്റൊരു കുഞ്ഞും ഇവര്‍ക്കുണ്ടായിരുന്നു.

2017 ഒക്ടോബര്‍ ഏഴിനാണ് ടെക്സാസിലെ റിച്ചാര്‍ഡ്സണിലുള്ള വസതിയില്‍നിന്ന് ഷെറിനെ കാണാതായെന്നുകാട്ടി വെസ്ലി പോലീസില്‍ ഇവര്‍ പരാതി നല്‍കിയത്. പാലുകുടിക്കാത്തതിന് ശിക്ഷയായി വീടിന് പുറത്തുനിര്‍ത്തിയ കുട്ടിയെ നിമിഷങ്ങള്‍ക്കകം കാണാതായെന്നായിരുന്നു മൊഴി.

എന്നാല്‍, രണ്ടാഴ്ചയ്ക്കുശേഷം വീടിന്റെ അരക്കിലോമീറ്റര്‍ അകലെയുള്ള ചാലില്‍നിന്ന് കുട്ടിയുടെ മൃതദേഹം പോലീസ് കണ്ടെടുത്തു. ശരീരത്തില്‍ മുറിവുകളും ഒടിവുകളും കണ്ടതോടെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സംശയമായി. തുടര്‍ന്ന് ദമ്പതിമാര്‍ക്കെതിരെ കേസെടുത്തു.

കുട്ടിയെ കാണാതായതിന്‍റെ തലേന്ന് രാത്രി സ്വന്തംകുഞ്ഞിനെയും കൊണ്ട് ദമ്പതിമാര്‍ പുറത്തുപോയപ്പോള്‍ ദത്തുപുത്രിയെ വീട്ടില്‍ ഒറ്റയ്ത്തുനിര്‍ത്തിയെന്നതും വിചാരണ വേളയില്‍ സുപ്രധാനമായി.

നേരത്തേ വെസ്ലിക്കെതിരെ വധശിക്ഷാ കുറ്റമാണ് ചുമത്തിയിരുന്നത്. എന്നാല്‍ നിര്‍ബന്ധിച്ച് പാല് കൊടുക്കുന്നതിനിടെ കുട്ടിക്ക് ശ്വാസതടസ്സം ഉണ്ടായിരുന്നുവെന്നാണ് വെസ്ലി കോടതിയില്‍ പറഞ്ഞിരുന്നത്. കാണാതായി രണ്ടാഴ്ചയ്ക്കു ശേഷം ഡാലസിലെ കലുങ്കിനടിയിലെ ചവറുകൂനയില്‍ നിന്ന് മൃതദേഹം കിട്ടിയപ്പോഴേക്കും ആന്തരികാവയവങ്ങള്‍ മുഴുവന്‍ പുഴു തിന്നു തീര്‍ത്ത നിലയിലായിരുന്നു. അതിനാല്‍ മരണ കാരണം കൃത്യമായി മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ അറിയിച്ചിരുന്നു. ഇതാണ് വധശിക്ഷയ്ക്കു പകരം ജീവപര്യന്തം തടവായി ശിക്ഷ ചുരുക്കാന്‍ കാരണം.

എറണാകുളം സ്വദേശിയാണ് വെസ്ലി മാത്യൂസ്. കേസില്‍ വെസ്ലിയുടെ ഭാര്യ സിനി 15 മാസം തടവുശിക്ഷ അനുഭവിച്ചിരുന്നു. തെളിവുകള്‍ ഇല്ലാത്തതിനാല്‍ പിന്നീട് സിനിയെ കോടതി വെറുതേ വിടുകയായിരുന്നു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close