KeralaLatestNewsNews in Brief

എസ് ആര്‍ മെഡിക്കല്‍ കോളേജില്‍ ആരോഗ്യ സര്‍വ്വകലാശാല പരിശോധന നടത്തി; റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും

By web desk

ര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളേജില്‍ മതിയായ സൗകര്യങ്ങളില്ലെന്ന് ആരോഗ്യസര്‍വ്വകലാശാല നടത്തിയ പരിശോധനയില്‍ തെളിഞ്ഞതായി സൂചന. നാളെ നടക്കുന്ന ഗവേര്‍ണിങ് കൗണ്‍സിലിന് ശേഷം റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും. ആരോഗ്യ സര്‍വ്വകലാശാല പ്രൊ വൈസ് ചാന്‍സിലറിന്റെ നേതൃത്വത്തില്‍ ഇന്നലെയാണ് വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളേജില്‍ പരിശോധന നടത്തിയത്. കോളേജിനെതിരെ വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതികള്‍ മുന്‍നിര്‍ത്തിയായിരുന്നു പരിശോധന.

കോളേജില്‍ അധ്യാപകരോ, ആവശ്യത്തിന് സൗകര്യങ്ങളോ ഇല്ലെന്ന പരാതി ബോധ്യപ്പെട്ടതായാണ് സൂചന. പരിശോധനാസംഘത്തിന്റെ കണ്ണില്‍ പൊടിയിടാനായി ഇന്നലെയും പണം നല്‍കി പുറത്ത് നിന്ന് ജീവനക്കാരെയയും രോഗികളെയും എത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ഫേസ്ബുക്ക് വഴി പുറത്തുവിട്ടിരുന്നു.

ഇത് സര്‍വ്വകലാശാല അധികൃതകര്‍ക്കും വിദ്യാര്‍ത്ഥികള്‍ കൈമാറി. എംസിഐ പരിശോധനയ്ക്ക് മുമ്പും ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയതായി ആരോപണമുയര്‍ന്നിരുന്നു. തട്ടിപ്പ് വിവരങ്ങള്‍ പുറത്തുവിട്ട വിദ്യാര്‍ത്ഥികള്‍ക്കെതിരെ കോളേജ് മാനേജ്‌മെന്റ് പ്രതികാര നടപടികള്‍ കൈക്കൊള്ളുന്നതായും വിദ്യാര്‍ത്ഥികള്‍ ആരോപണമുന്നയിച്ചിരുന്നു. 2016ല്‍ പ്രവേശനം ലഭിച്ച എംബിബിഎസ് വിദ്യാര്‍ത്ഥികളാണ് കോളേജ് മാറ്റം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും കണ്ട് പരാതിയും നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ആരോഗ്യ സര്‍വകലാശാല സംഘം പരിശോധന നടത്തിയത്.

Like
Like Love Haha Wow Sad Angry
1
Tags
Show More

Related Articles

Close
Close