GulfLatestNewsNews in BriefWorld

അമേരിക്കന്‍ സൈന്യത്തെ ഇറാന്‍ ഇനി ഭീകരര്‍ എന്ന് വിളിക്കും: പ്രമേയം പാസ്സാക്കി ഇറാന്‍

By Web Desk

മേരിക്കന്‍ സൈന്യത്തെ ഇറാന്‍ പാര്‍ലമെന്‍റ് ഭീകരരായി പ്രഖ്യാപിച്ചു. പ്രഖ്യാപനം അംഗീകരിക്കുന്ന ബില്ലിന് ഇറാന്‍ പാര്‍ലമെന്‍റ് അംഗീകാരം നല്‍കി. ബില്‍ പാസായതോടെ ഇറാന്‍ ഇനി അമേരിക്കന്‍ സൈനികരെ ഔദ്യോഗികമായി ഭീകരര്‍ എന്നായിരിക്കും വിളിക്കുക. ഇറാന്‍റെ സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ അമേരിക്ക കൊലപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഈ നടപടി.

അമേരിക്കന്‍ പ്രതിരോധ ആസ്ഥാനമായ പെന്‍റഗണെ ഭീകര കേന്ദ്രമായും ഇറാന്‍ പ്രഖ്യാപിച്ചു. ഏകകണ്ഠമായാണ് പ്രമേയം പാസ്സാക്കിയത്. സൈന്യത്തിനായി 200 മില്യണ്‍ ഡോളര്‍ മാറ്റിവയ്ക്കാനും ഇറാന്‍ പാര്‍ലമെന്‍റ് തീരുമാനിച്ചു.

സുലൈമാനിയുടെ കൊലപാതകത്തെ അമേരിക്ക സ്പോണ്‍സര്‍ ചെയ്ത ഭീകരവാദ കൊലപാതകമെന്ന് നേരത്തേ ഇറാന്‍ വിശേഷിപ്പിച്ചിരുന്നു.

ഇറാഖിലെ ബഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യോമാക്രമണം നടത്തിയാണ് അമേരിക്ക സുലൈമാനിയെ കൊന്നത്. ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അമേരിക്കയുടെ റോക്കറ്റാക്രമണം. ഇറാന്‍റെ റവല്യൂഷണറി ഗാര്‍ഡിന്റെ മുഖ്യ വിഭാഗമായ ഖുദ്‌സ് ഫോഴ്‌സിന്റെ തലവനാണ് കൊല്ലപ്പെട്ട ഖാസിം സുലൈമാനി.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശപ്രകാരമാണ് ആക്രമണമെന്ന് വൈറ്റ് ഹൌസ് ട്വീറ്റ് ചെയ്തിരുന്നു. ബാഗ്ദാദിലെ യു.എസ് എംബസിക്ക് നേരെ കഴിഞ്ഞ ദിവസം യു.എസ് വിരുദ്ധ പ്രക്ഷോഭകര്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നില്‍ ഇറാനാണെന്ന് ട്രംപ് ആരോപിച്ചതിന് പിറകെയാണ് ആക്രമണം. ബാഗ്ദാദിലെ യുഎസ് എംബസിക്കു നേരെ കഴിഞ്ഞ ചൊവ്വാഴ്ച ആക്രമണം നടന്നിരുന്നു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close