LatestNewsNews in BriefWorld

ഇ​റാഖിൽ 80 യുഎസ് സൈ​നി​ക​രെ വ​ധി​ച്ചെ​ന്ന് ഇ​റാ​ൻ

By Web desk

റാഖിലെ രണ്ട് സൈനിക താവളങ്ങൾക്കു നേരെ ഇറാൻ നടത്തിയ മിസൈലാക്രമണത്തിൽ 80 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇറാനിയൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആക്രമണത്തിൽ 200 ഓളം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. പരിക്കേറ്റവരെ ഹെലികോപ്റ്ററിൽ സുരക്ഷിത മേഖലകളിലേക്ക് മാറ്റി.

അതേ സമയം ഇറാഖിൽ തങ്ങളുടെ താവളങ്ങൾക്ക് നേരെ നടന്ന ആക്രമണം അമേരിക്ക സ്ഥിരീകരിച്ചെങ്കിലും നാശനഷ്ടത്തിന്റെ വ്യാപ്തി യുഎസ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. എന്നാൽ ഇ ​റാ​ൻ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ പോ​ലും മ​രി​ച്ചി​ട്ടി​ല്ലെ​ന്ന് അ​മേ​രി​ക്ക വ്യ​ക്ത​മാ​ക്കുകയും ചെയ്തു. ആക്രമണ സമയത്ത് സൈനികർ ബങ്കറുകളിൽ ആയിരുന്നുവെന്നും അമേരിക്ക അറിയിച്ചു.

ഇറാൻ പുറത്തുവിട്ട കണക്കുകൾ സ്ഥിരീകരിക്കുന്നതാണെങ്കിൽ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം അമേരിക്കൻ സൈന്യം നേരിടുന്ന ഏറ്റവും വലിയ തിരിച്ചടികളിലൊന്നാകുമിത്.

ബുധനാഴ്ച പുലർച്ചെയോടെയായിരുന്നു ഇറാഖിലെ അൽ അസദ്, ഇർബിൽ എന്നി യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ആക്രമണമുണ്ടായത്. 15 മിസൈലുകളാണ് ഇറാൻ പ്രയോഗിച്ചത്. എന്നാൽ ഇതിലൊന്നുപോലും അമേരിക്കയ്ക്ക് തടുക്കാനായില്ലെന്നും ഇറാൻ പ്രസ് ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു.

ജനറൽ മേജർ ഖാസിം സുലൈമാനിയടക്കമുള്ളവരെ വ്യോമാക്രമണത്തിൽ യുഎസ് കൊലപ്പെടുത്തിയതിന് പ്രതികാരമായിട്ടായിരുന്നു ഇറാന്റെ സൈനിക നടപടി. സ്വയം പ്രതിരോധത്തിന് വേണ്ടി യുഎൻ ചട്ട പ്രകാരമുള്ള നടപടി മാത്രമാണെന്നായിരുന്നു ആക്രമണത്തിന് പിന്നാലെ ഇറാൻ വിദേശകാര്യ മന്ത്രിയുടെ പ്രതികരണം. എല്ലാം നല്ലതിന്, ഉടൻ ഒരു പ്രഖ്യാപനമുണ്ടാകുമെന്ന് ഡൊണാൾഡ് ട്രംപും മറുപടി നൽകിയിട്ടുണ്ട്.

അമേരിക്കന്‍ സമയം ചൊവ്വാഴ്ച വൈകിട്ട് പെന്‍റഗണ്‍ വക്താവ് ജോനാഥന്‍ ഹൊഫ്‍മാനാണ് ഇറാഖില്‍ അമേരിക്കന്‍ സൈനികരെ ലക്ഷ്യമാക്കി ഇറാന്‍ ആക്രമണം നടത്തിയ വിവരം പുറത്തു വിട്ടത്.

കഴിഞ്ഞ ദിവസം അമേരിക്കന്‍ സൈന്യത്തെ ഭീകരസംഘടനയായി ഇറാന്‍ പ്രഖ്യാപിച്ചിരുന്നു. ഇറാനെ ലക്ഷ്യം വയ്കുന്ന ഏത് കേന്ദ്രങ്ങളും തങ്ങള്‍ നശിപ്പിക്കുമെന്നും അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് ഇടം നല്‍കിയ രാജ്യങ്ങള്‍ക്ക് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.അതേസമയം യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്‍റെ മുതിർന്ന സൈനിക കമാൻഡർ ഖാസിം സുലൈമാനിയുടെ മൃതദേഹം സംസ്കരിച്ചു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close