FootballLatestNewsNewsNews in BriefSports

ഐഎസ്എൽ; കേ​ര​ളാ ബ്ലാ​സ്റ്റേ​ഴ്സി​ന് ആ​റാം സ​മ​നി​ല

By Web desk

ന്ത്യൻ സൂപ്പർ ലീഗിൽ പ്ലേ ഓഫ് സാധ്യതകൾ അവസാനിച്ച കേരള ബ്ലാസ്റ്റേഴ്സിന് വെള്ളിയാഴ്ച നേർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തിൽ സമനില. ഇ​രു​ടീ​മും ക​ടു​ത്ത പോ​രാ​ട്ടം പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും ഗോ​ൾ നേ​ടാ​നാ​യി​ല്ല. സീ​സ​ണി​ലെ ആ​റാം സ​മ​നി​ല വ​ഴ​ങ്ങി​യ ബ്ലാ​സ്റ്റേ​ഴ്സ് പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ എ​ട്ടാ​മ​ത് തു​ട​രു​ന്നു.

കഴിഞ്ഞ മത്സരത്തിൽ ചെന്നൈയിൻ എഫ്.സി.യോട് 6-3ന് തകർന്നുപോയതിന്റെ ക്ഷീണത്തിലിറങ്ങിയ ബ്ലാസ്റ്റേഴ്സിന് നോർത്ത് ഈസ്റ്റിന്റെ മൈതാനത്ത് കാര്യമായ ഗോളവസരങ്ങളൊന്നും സൃഷ്ടിക്കാനായില്ല.

ഫോമിലല്ലാത്ത ഗോൾ കീപ്പർ ടി.പി. രഹനേഷിന് പകരം ബിലാൽ ഖാനാണ് ഇന്ന് ബ്ലാസ്റ്റേഴ്സിനായി വല കാത്തത്. ഡിസംബറിൽ കൊച്ചിയിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോഴും സമനിലയായിരുന്നു ഫലം.

16 കളികളിൽ 15 പോയന്റുമായി എട്ടാം സ്ഥാനത്ത് തന്നെയാണ് ബ്ലാസ്റ്റേഴ്സ്. 14 കളികളിൽ നിന്ന് 12 പോയന്റുമായി നോർത്ത് ഈസ്റ്റ് തൊട്ടുപിന്നിലും.16 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 33 പോ​യി​ന്‍റു​മാ​യി എ​ഫ്സി ഗോ​വ​യാ​ണ് ലീ​ഗി​ന്‍റെ ത​ല​പ്പ​ത്ത്.

 

Like
Like Love Haha Wow Sad Angry
Show More

Related Articles

Close
Close