LatestNewsNews in BriefSports

ഐ.എസ്.എൽ; ബ്ലാസ്റ്റേഴ്സിന് വീണ്ടും സമനില

By Web desk

യ്യിൽ കിട്ടിയ വിജയം അവിശ്വസനീയമായ രീതിയിൽ ഒരിക്കൽക്കൂടി കേരളാ ബ്ലാസ്റ്റേഴ്സ് കൈവിട്ടു. കരുത്തരായ ഗോവയ്ക്കെതിരെ മുഴുവൻ സമയം പൂർത്തിയാകുമ്പോൾ 2–1ന് മുന്നിലായിരുന്ന ബ്ലാസ്റ്റേഴ്സിന്, ഇൻജുറി ടൈമിൽ വഴങ്ങിയ ഗോളിൽ ഞെട്ടിക്കുന്ന സമനില. വിജയമുറപ്പാക്കിയതിന്റെ ആലസ്യത്തിൽ ഉഴപ്പിക്കളിച്ചാണ് ബ്ലാസ്റ്റേഴ്സ് കയ്യിലെത്തിയ വിജയം കൈവിട്ടത്. ഇ​ഞ്ചു​റി ടൈ​മി​ലെ ബ്ലാ​സ്റ്റേ​ഴ്സ് പ്ര​തി​രോ​ധ​ത്തി​ന്‍റെ അ​ല​സ​ത​യും പി​ഴ​വു​മാ​ണ് അ​ർ​ഹി​ച്ച മൂ​ന്നു പോ​യി​ന്‍റ് ന​ഷ്ട​മാ​ക്കി​യ​ത്.

സ്പാനിഷ് താരം സെർജിയോ സിഡോഞ്ച (രണ്ട്), കാമറൂൺ താരം റാഫേൽ മെസ്സി (59) എന്നിവരുടെ ഗോളുകളിൽ രണ്ടു തവണ ലീഡെടുത്ത ബ്ലാസ്റ്റേഴ്സിനെ, സെനഗൽ താരം മൊർത്താദ ഫാൾ (42), ലെന്നി റോഡ്രിഗസ് (90+2) എന്നിവരിലൂടെയാണ് ഗോവ തളച്ചത്. ആദ്യ ഗോൾ നേടിയ സെനഗൽ താരം മൊർത്താദ ഫാൾ 52–ാം മിനിറ്റിൽ ചുവപ്പുകാർഡ് കണ്ട് പുറത്തുപോയതിനെ തുടർന്ന് രണ്ടാം പകുതിയുടെ ഏറിയ പങ്കും 10 പേരുമായി കളിച്ചാണ് ഗോവ വിജയത്തോളം പോന്ന സമനില പിടിച്ചുവാങ്ങിയത്.

ഇതോടെ ആറു മത്സരങ്ങളിൽനിന്ന് ഒരു വിജയവും രണ്ടു സമനിലയും സഹിതം അഞ്ചു പോയിന്റുമായി ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്തേക്ക് കയറി. കൊൽക്കത്തയ്ക്കെതിരേ നേടിയ ഒരൊറ്റ ജയം മാത്രമാണ് കേരള ടീമിന്റെ അക്കൗണ്ടിലുള്ളത്. വ്യാഴാഴ്ച മുംബൈ എഫ്‍സിക്കെതെ അവരുടെ തട്ടകത്തിലാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. കൊച്ചിയിൽ ഇരു ടീമുകളും മുഖാമുഖമെത്തിയപ്പോൾ മുംബൈ എതിരില്ലാത്ത ഒരു ഗോളിനു ജയിച്ചിരുന്നു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close