FootballLatestNewsNews in BriefSports
ഐ എസ് എൽ; മുംബൈ സിറ്റി – ചെന്നൈയിൻ എഫ് സി മത്സരം സമനിലയിൽ

മുംബൈ സിറ്റി എഫ്സിയെ ഗോൾരഹിത സമനിലയിൽ തളച്ച് ചെന്നൈയിൻ എഫ്സി. ഇതോടെ സീസണിൽ ചെന്നൈ തങ്ങളുടെ ആദ്യ പോയിന്റ് കണ്ടെത്തുകയും ചെയ്തു. ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ തോൽപിച്ച മുംബൈയ്ക്ക് അതേ മികവ് ചെന്നൈയിന് എതിരേ പുറത്തെടുക്കാൻ കഴിഞ്ഞില്ല.
മത്സരം സമനിലയിൽ കലാശിച്ചെങ്കിലും പോയിന്റ് പട്ടികയിൽ ഒന്നാമതെത്താൻ മുംബൈയ്ക്കായി. അവർക്ക് രണ്ട് മത്സരങ്ങളിൽ നിന്ന് നാലു പോയിന്റായി. നാലു പോയിന്റ് തന്നെയുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് രണ്ടാമത്. ആദ്യ പോയിന്റ് ലഭിച്ച ചെന്നൈയിൻ എട്ടാമതായി.
അര ഡസനോളം അവസരങ്ങൾ ഇരു ടീമുകൾക്കും ലഭിച്ചെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല.