LatestNationalNewsNews in Brief

മസൂദ് അസറിനെ ജയില്‍ മോചിതനാക്കി; രാജ്യത്ത് പാക്കിസ്ഥാന്‍ വന്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

By web desk

യ്‌ഷെ മുഹമ്മദ് തലവനും ആഗോളഭീകരനുമായ മസൂദ് അസറിനെ പാകിസ്ഥാന്‍ രഹസ്യമായി ജയില്‍മോചിതനാക്കിയതായി ഇന്റലിജന്‍സ് മുന്നറിയിപ്പ്. രാജ്യമെമ്പാടും പാകിസ്ഥാന്‍ വന്‍ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിടുകയാണെന്നും ഇന്റലിജന്‍സ് ബ്യൂറോ മുന്നറിയിപ്പ് നല്‍കി. ഇതിനെ തുടര്‍ന്ന് രാജ്യത്ത് അതീവജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.
നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന ബില്‍ (യുഎപിഎ) പ്രകാരം ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചയാളാണ് മസൂദ് അസ്ഹര്‍. 2001ലെ പാര്‍ലമെന്റ് ആക്രമണം, കഴിഞ്ഞ ഫെബ്രുവരിയിലെ പുല്‍വാമ ആക്രമണം എന്നിവയ്ക്കു നേതൃത്വം നല്‍കിയത് മസൂദ് അസ്ഹര്‍ ആണ്.

ആക്രമണങ്ങള്‍ക്ക് ഏകോപനം നല്‍കാനാണ് അതീവരഹസ്യമായി അസറിനെ ജയില്‍മോചിതനാക്കിയതെന്നാണ് വിവരം. രാജസ്ഥാനിന് അടുത്തുള്ള ഇന്ത്യ – പാക് അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ വന്‍ വിന്യാസം സൂചിപ്പിക്കുന്നത് ഇതാണെന്നും ഇന്റലിജന്‍സ് വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കി. കശ്മീരിന് നല്‍കിയിരുന്ന പ്രത്യേക പദവി റദ്ദാക്കിയ തീരുമാനത്തില്‍ പ്രതികാരമെന്നോണം രാജസ്ഥാനിലെ സിയാല്‍കോട്ട് – ജമ്മുവില്‍ ആക്രമണം നടത്താനാണ് പാകിസ്ഥാന്റെ നീക്കമെന്നാണ് രഹസ്യവിവരം. ഇതിന്റെ ഭാഗമായി പ്രദേശത്ത് കൂടുതല്‍ സൈനികരെ വിന്യസിക്കാനുള്ള നടപടി പാകിസ്ഥാന്‍ ആരംഭിച്ചിട്ടുണ്ട്. പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും അപ്രതീക്ഷിത നീക്കമുണ്ടായാല്‍ അത്ഭുതപ്പെടാനില്ലെന്നും കൃത്യമായ പ്ലാനിംഗോടെ അതിനെ നേരിടാന്‍ ഒരുങ്ങിയിരിക്കണമെന്നും സൈനിക വിഭാഗങ്ങള്‍ക്കും അതിര്‍ത്തി സുരക്ഷാ സേനയ്ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പാകിസ്ഥാന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രകോപനപരമായ നീക്കമുണ്ടായാല്‍ ശക്തമായ രീതിയില്‍ തിരിച്ചടിക്കാനും സേനാ വിഭാഗങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ജമ്മു കശ്മീരിലെയും രാജസ്ഥാനിലെയും ബിഎസ്എഫ്, കര, വ്യോമസേനാ ആസ്ഥാനങ്ങളിലും ബേസ് ക്യാമ്പുകളിലും ജാഗ്രത ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാകിസ്ഥാനില്‍ നിന്ന് എപ്പോള്‍ വേണമെങ്കിലും ഒരു ആക്രമണമുണ്ടായേക്കാം എന്നും ഇന്റലിജന്‍സ് വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു. കാശ്മീരിന്റെ പ്രത്യേത പദവി റദ്ദാക്കിയ ഇന്ത്യന്‍ തീരുമാനത്തിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഇക്കാര്യത്തില്‍ എന്തെങ്കിലും പ്രകോപനപരമായ നീക്കങ്ങളുണ്ടായാല്‍ അന്താരാഷ്ട്ര സമൂഹമാണ് ഉത്തരവാദിയെന്നും കഴിഞ്ഞ ദിവസം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു. തങ്ങള്‍ ഏതറ്റം വരെയും പോകുമെന്നും ഇന്ത്യയുമായി ഉടന്‍ തന്നെ ഒരു യുദ്ധത്തിന് സാധ്യതയുണ്ടെന്നും പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ പറഞ്ഞതിന് പിന്നാലെയാണ് ഇമ്രാന്‍ ഖാന്റെ പ്രകോപനം.

ഇന്ത്യ കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കുമെന്ന് പാക് ചാരസംഘടനയായ ഐഎസ്‌ഐയ്ക്ക് ഒരു വിവരവും ലഭിച്ചില്ലെന്നത് സര്‍ക്കാരിന് മേല്‍ വന്‍ സമ്മര്‍ദ്ദമാണുണ്ടാക്കുന്നത്. ഐഎസ്‌ഐയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഇന്റലിജന്‍സ് പരാജയമാണിത്. എങ്ങനെയെങ്കിലും തിരിച്ചടിക്കണമെന്ന സമ്മര്‍ദ്ദം സര്‍ക്കാരിന് മേലുണ്ടെന്നും ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ദേശീയ മാധ്യമങ്ങളോട് വെളിപ്പെടുത്തുന്നു.

ജമ്മു കശ്മീരില്‍ നിന്ന് സര്‍ക്കാരിന്റെ ശ്രദ്ധ വേറെ എങ്ങോട്ടെങ്കിലും തിരിക്കാനാണ് പാകിസ്ഥാന്റെ ശ്രമം. ഇതിനാണ് രാജ്യത്ത് ഭീകരാക്രമണങ്ങള്‍ക്ക് ശ്രമിക്കുന്നതെന്നും സൂചനയുണ്ട്. അതിര്‍ത്തിയില്‍ ഏതാണ്ട് 230 ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതായാണ് വിവരമെന്നും, പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ സമാധാനം നഷ്ടമാക്കുകയാണെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ വെളിപ്പെടുത്തിയിരുന്നു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close