CrimeKeralaLatestNationalNewsNews in Brief

കന്യാസ്ത്രീയെ ജലന്ധര്‍ ബിഷപ്പ് പീഡിപ്പിച്ചുവെന്ന പരാതി പൂഴ്ത്തി: കര്‍ദ്ദിനാള്‍ ആലഞ്ചേരിക്കെതിരെ പോലീസില്‍ പരാതി

By Web Desk

ബിഷപ്പ് ആലഞ്ചേരിക്കെതിരെ ഭൂമിതട്ടിപ്പ് ആരോപണത്തിന് പിന്നാലെ സ്ത്രീപീഡനം മറച്ചുവച്ചുവെന്ന പരാതിയും. ജലന്ധറിലെ ബിഷപ്പ് തന്നെ പീഡിപ്പിച്ചുവെന്ന് കാണിച്ച് കന്യാസ്ത്രീ നല്‍കിയ പരാതി ആലഞ്ചേരി പൂഴ്ത്തിവച്ചുവെന്നാണ് പരാതി. പ്രശ്‌നത്തില്‍ വിശ്വാസികളുടെ സംഘടനയായ ആര്‍ച്ച് ഡയസിയന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്പാരന്‍സി ആലഞ്ചേരിക്കെതിരെ പോലീസില്‍ പരാതി നല്‍കി.

ജലന്ധര്‍ ബിഷപപ്പ് ഫ്രാങ്ക് മുളയ്ക്ക്ല്‍ തന്നെ പീഡിപ്പിച്ചുവെന്ന് വ്യക്തമാക്കിക്കൊണ്ട് കന്യാസ്ത്രീ നല്‍കിയ പരാതി സീറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പൂഴ്ത്തിവച്ചുവെന്നാണ് പോലീസിന് നല്‍കിയിരിക്കുന്ന പരാതി. എറണാകുളം റേഞ്ച് ഐജി വിജയ് സാഖറെയ്ക്കാണ് പരാതി നല്‍കിയിരിക്കുന്നത്.

ജലന്ധര്‍ ബിഷപ്പ് പീഡിപ്പിച്ചുവെന്ന് സൂചിപ്പിച്ചുകൊണ്ട് കന്യാസ്ത്രീ ആദ്യം പരാതി നല്‍കിയത് ബിഷപ്പ് ആലഞ്ചേരിക്കായിരുന്നു. പക്ഷേ ഈ പരാതിയില്‍ കര്‍ദ്ദിനാള്‍ നടപടിയൊന്നും എടുത്തില്ലെന്നു മാത്രമല്ല, പരാതി മറച്ചുവച്ചു എന്നതാണ് ഏറ്റവും ഗുരുതരമായ കാര്യം.

2016 മേയ് മുതല്‍ രണ്ടുവര്‍ഷത്തിനിടയില്‍ നിരവധി തവണ ഫ്രാങ്ക് മുളയ്ക്ക്ല്‍ തന്നെ പീഡനത്തിന് ഇരയാക്കിയെന്നാണ് കന്യാസ്ത്രീയുടെ പരാതി. എന്നാല്‍ കന്യാസ്ത്രീ ആലഞ്ചേരിക്ക് പരാതി നല്‍കിയിരുന്നോ എന്ന കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഈ വിഷയത്തില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close