KeralaLatestNewsNews in Brief

ജപ്പാനില്‍ നിന്ന് 200 കോടിയുടെ നിക്ഷേപമെത്തും, ഹെലികോപ്ടര്‍ വാടകയ്‌ക്കെടുക്കുന്നത് പോലീസിന്റെ കാര്യക്ഷമത കൂട്ടാനെന്ന് മുഖ്യമന്ത്രി

By web desk

പ്പാന്‍-കൊറിയ സന്ദര്‍ശനം വിജയകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജപ്പാനില്‍ നിന്ന് 200 കോടി രൂപയുടെ നിക്ഷേപം ഉറപ്പായെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശ സന്ദര്‍ശനം ഏതൊക്കെ ഘട്ടങ്ങളില്‍ നടത്തിയോ അതൊക്കെ ഗുണം ചെയ്തിട്ടുണ്ട്. ജപ്പാന്‍-കൊറിയ യാത്ര യുവജനങ്ങളെ മുന്നില്‍കണ്ടാണ് നടത്തിയത്. ജപ്പാനിലെ വ്യവസായികള്‍ക്ക് കേരളത്തെ കുറിച്ച് നല്ല മതിപ്പാണെന്നും സംസ്ഥാനത്തെ നിക്ഷേപസൗഹൃദ അന്തരീക്ഷത്തിന്റെ തെളിവാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നീറ്റ ജലാറ്റിന്‍ കമ്പനി കേരളത്തില്‍ കൂടുതല്‍ നിക്ഷപം നടത്തും. തോഷിബ കമ്പനിയുമായി ഉടന്‍ കരാര്‍ ഒപ്പിടുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ തന്നെ ഉത്പാദനം വര്‍ദ്ധിപ്പിക്കല്‍, വിഭവങ്ങളുടെ നീതിയുക്തമായ വിതരണം ഇതെല്ലാം പ്രകടന പത്രികയില്‍ അവതരിപ്പിച്ച അടിസ്ഥാന സമീപനങ്ങളായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തുന്നത്.

‘ജപ്പാനും കൊറിയയുമാണ് ഈയടുത്ത ദിവസങ്ങളില്‍ സന്ദര്‍ശിച്ചത്. അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസം, ആരോഗ്യം, പുത്തന്‍ വ്യവസായങ്ങള്‍ ഇത്തരം കാര്യങ്ങളില്‍ നമുക്ക് വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കേണ്ടതായിട്ടുണ്ട്. ആ ഉദ്ദേശത്തോടെയാണ് ജപ്പാനും കൊറിയയും സന്ദര്‍ശിച്ചത്. വിജയകരമായ സന്ദര്‍ശനമായിരുന്നു. ഉത്പാദനം നല്ല രീതിയില്‍ വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. വിദേശത്തുപോയപ്പോഴെല്ലാം അതിന്റെ നേട്ടങ്ങള്‍ നേരിട്ട് വിശദീകരിച്ചിട്ടുണ്ട്.

ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കുന്നത് പൊലീസിന്റെ കാര്യക്ഷമത കൂട്ടാനാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമാണ് ഹെലികോപ്റ്റര്‍ നല്‍കുന്നത്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ഇടപാടാണ്. നിരക്കില്‍ കാര്യമില്ല. വ്യോമസേനയുടെ സാങ്കേതിക വിദഗ്ധരുമായി ആലോചിച്ചാണ് തീരുമാനമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close