LatestNationalNewsNews in Brief

ജാർഘണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്; ആദ്യഘട്ടത്തിൽ പോളിംഗ് 64.2 ശതമാനം

By Web desk

ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ 64.2 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ആറു ജില്ലകളിലായി 13 മണ്ഡലങ്ങളിലായാണ് വോട്ടെടുപ്പ് തന്നത്. 37.83 ശ​ത​മാ​നം വോ​ട്ട​ർ​മാ​രാ​ണ് ആദ്യഘട്ടത്തിൽ വി​ധി​യെ​ഴു​തി​യ​ത്. 189 സ്ഥാ​നാ​ർ​ഥി​ക​ളാണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്.

രാവിലെ ഏഴ് മുതൽ വൈകിട്ട് മൂന്ന് വരെയായിരുന്നു വോട്ടെടുപ്പ്. ആരോഗ്യമന്ത്രിയും ബി.ജെ.പി നേതാവുമായ രാമചന്ദ്ര ചന്ദ്രവംശി, കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും മുൻ ഐ.പി.എസ് ഓഫീസറുമായ രാമേശ്വർ ഉരാവു എന്നിവരാണ് ആദ്യഘട്ടത്തിൽ മത്സരിക്കുന്ന പ്രമുഖർ.

ഭരണകക്ഷിയായ ബി.ജെ.പി 12 ഇടങ്ങളിൽ മത്സരിക്കുന്നു. ഹുസെയ്നാബാദിൽ സ്വതന്ത്രസ്ഥാനാർത്ഥി വിനോദ് സിംഗിനെ ബി.ജെ.പി പിന്തുണയ്ക്കുന്നുണ്ട്. പ്രതിപക്ഷത്തെ ജെ.എം.എം, കോൺഗ്രസ്, ആർ.ജെ.ഡി. സഖ്യം യഥാക്രമം നാല്, ആറ്, മൂന്ന് സീറ്റുകളിൽ മത്സരിക്കും.18,01,356 വനിതാ വോട്ടർമാരും അഞ്ച് ട്രാൻസ്‌ജെൻഡർ വോട്ടർമാരും ഉൾപ്പെടെ 37,83,055 വോട്ടർമാർക്കാണ് ആദ്യ ഘട്ട വോട്ടെടുപ്പിൽ സമ്മതിദാനാവകാശം. അഞ്ചു ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പ് ഡിസംബർ 20ന് അവസാനിക്കും. ഡിസംബർ 23 നാണ് വോട്ടെണ്ണൽ.

ന​ക്സ​ൽ ആ​ക്ര​മ​ണ ഭീ​ഷ​ണി ക​ണ​ക്കി​ലെ​ടു​ത്ത് ക​ന​ത്ത സു​ര​ക്ഷ​യാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​രു​ക്കി​യി​രു​ന്ന​ത്. സു​ര​ക്ഷാ ഭീ​ഷ​ണി ക​ണ​ക്കി​ലെ​ടു​ത്ത് മൂ​ന്ന് വ​രെ മാ​ത്ര​മേ വോ​ട്ട് ചെ​യ്യാ​ൻ അ​നു​വാ​ദ​മു​ണ്ടാ​യി​രു​ന്നു​ള്ളൂ.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close